മൊബൈൽ ഹോട്ട്സ്പോട്ട് കണക്ട് ചെയ്യാൻ അനുവദിച്ചില്ല, പിന്നാലെ വഴക്ക് ; 47 കാരനെ യുവാക്കൾ കുത്തിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

പൂനെ: മൊബൈൽ ഫോണിൽ ഹോട്ട്സ്പോട്ട് കണക്ട് ചെയ്യാൻ സമ്മതിച്ചില്ലെന്നാരോപിച്ച് 47 കാരനെ യുവാക്കൾ കുത്തിക്കൊന്നു. പൂനെയിലെ ഹഡപ്‌സർ പ്രദേശത്താണ് ക്രൂരത അരങ്ങേറിയത്. ലോൺ ഏജൻ്റായ വാസുദേവ് ​​രാമചന്ദ്ര കുൽക്കർണിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഹഡപ്‌സർ പ്രദേശത്ത് രാത്രിയാണ് സംഭവം. ഒരു സംഘം യുവാക്കളെത്തി രാമചന്ദ്രയോട് തങ്ങളുടെ മൊബൈലിൽ നെറ്റ് ഇല്ലെന്നും ഹോട്ട് സ്പോട്ട് കണക്ട് ചെയ്തു തരണമെന്നും ആവശ്യപ്പെട്ടു. എന്നാൽ തനിക്ക് പരിചയമില്ലാത്ത ആളുകളായതിനാൽ രാമചന്ദ്ര യുവാക്കളുടെ ആവശ്യം നിരസിച്ചു. ഇതോടെ യുവാക്കളും രാമചന്ദ്രയും തമ്മിൽ വഴക്കുണ്ടാകുയും കയ്യേറ്റത്തിലേക്കെത്തുകയും ചെയ്തു. ഇതോടെ പ്രകോപിതരായ യുവാക്കൾ രാമചന്ദ്ര കുൽക്കർണ്ണിയെ ആക്രമിച്ചു. വഴക്കിനിടെ യുവാക്കളിലൊരാൾ രാമചന്ദ്രയെ കത്തിയെടുത്ത് കുത്തി. ആക്രമണത്തിൽ രാമചന്ദ്രയുടെ മുഖത്തും ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലും മുറിവേറ്റിട്ടുണ്ട്. സംഭവത്തിൽ 19 കാരനായ മയൂർ ഭോസാലെ എന്ന യുവാവിനെയും പ്രായപൂർത്തിയാകാത്ത മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. വിശദമായ അന്വേഷണം നടക്കുകയാണെന്നും ആക്രമി സംഘത്തിലെ മുഴുവൻ പേരെയും ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആരോപണങ്ങൾ തെളിയിച്ചാൽ ഒരു കോടി രൂപ ഇനാം നൽകുമെന്ന റിപ്പോർട്ടർ ചാനൽ എംഡിയുടെ പ്രസ്താവനയിൽ...

0
തിരുവനന്തപുരം: മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തെളിയിച്ചാൽ ഒരു കോടി...

വാർത്താ പോസ്റ്റുകളും കാർഡുകളും ഫേസ്ബുക്കിൽ നിന്നും അപ്രത്യക്ഷമായ സംഭവത്തിൽ തങ്ങൾക്ക് വീഴ്ച പറ്റിയതാണെന്ന് വ്യക്തമാക്കി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും വിമർശിച്ചുകൊണ്ടുള്ള വാർത്താ പോസ്റ്റുകളും കാർഡുകളും...

എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈനുമൊപ്പമുള്ള മുഖ്യമന്ത്രി വിഡി സതീശന്‍റെ ചിത്രങ്ങൾ പുറത്ത് വന്നതോടെ...

0
കൊച്ചി: കാസർകോട് എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈനുമൊപ്പമുള്ള മുഖ്യമന്ത്രി വിഡി...

തൃശ്ശൂരിൽ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈയ്യേറ്റ ശ്രമം

0
തൃശ്ശൂർ: തൃശ്ശൂരിൽ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ...