വീട്ടുകാര്‍ മൊബൈല്‍ഫോണ്‍ വാങ്ങി നല്‍കാത്തതിനെ തുടര്‍ന്ന് അട്ടപ്പാടിയില്‍ പത്താംക്ലാസുകാരന്‍ തൂങ്ങി മരിച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : വീട്ടുകാര്‍ മൊബൈല്‍ഫോണ്‍ വാങ്ങി നല്‍കാത്തതിനെ തുടര്‍ന്ന് അട്ടപ്പാടിയില്‍ പത്താംക്ലാസുകാരന്‍ തൂങ്ങി മരിച്ചു. കല്‍ക്കണ്ടി തോട്ടപ്പുര സ്വദേശി ബിന്ദുവിന്റെ മകന്‍ അഭിജിതാണ് വീടിന് മുന്നില്‍ കെട്ടിയ ഊഞ്ഞാലില്‍ തൂങ്ങി മരിച്ചത്. കൂട്ടുകാരെപ്പോലെ തനിക്കും മൊബൈല്‍ഫോണ്‍ ഓണ്‍ ലൈനിലൂടെ വാങ്ങണമെന്ന് അഭിജിത് വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം പിന്നീട് വാങ്ങി നല്‍കാമെന്ന് അമ്മ ബിന്ദു പറഞ്ഞെങ്കിലും അത് കേള്‍ക്കാന്‍ തയ്യാറാകാതെ അഭിജിത് തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഇന്നലെ രാത്രി ഒന്‍പതു മണിയോടെയാണ് സംഭവം. മൊബൈലിനായി വാശി പിടിച്ച മകനോട് പിന്നീട് വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ബിന്ദു കുളിക്കാന്‍ പോയ സമയത്താണ് വീടിന് മുന്നില്‍ കെട്ടിയ ഊഞ്ഞാലില്‍ അഭിജിത് തൂങ്ങിയത്. ഉടനെ കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. ബിന്ദുവും ഭര്‍ത്താവ് അല്ലേഷും വര്‍ഷങ്ങളായി വേര്‍പിരിഞ്ഞ് കഴിയുകയാണ്. സമീപത്തെ കടയില്‍ ജോലി ചെയ്താണ് ബിന്ദു വരുമാനം കണ്ടെത്തുന്നത്. അഭിജിത് പബ്ജി ഗെയിമിന് അഡിക്ടായിരുന്നതായി മാതൃസഹോദരന്‍ ബിജു പറഞ്ഞു. രണ്ടു മാസം മുന്‍പ് ഗെയിം കളിക്കുന്നത് വിലക്കിയതിന് പഴയ സ്മാര്‍ട് ഫോണ്‍ എറിഞ്ഞുടച്ചിരുന്നതായും ബിജു പറഞ്ഞു.

ശ്രദ്ധിക്കുക
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്ബറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....