സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

റിയാദ് : സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. പിക്കപ്പ് വാന്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മലയാളിയും തമിഴ്‌നാട്, ബംഗ്ലാദേശ് സ്വദേശികളായ രണ്ടുപേരുമാണ് മരിച്ചത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശി പുത്തന്‍വീട്ടില്‍ പടിറ്റതില്‍ ഇസ്മായില്‍ കുഞ്ഞിന്റെ മകന്‍ മുഹമ്മദ് റാഷിദ് (32) ആണ് മരിച്ച മലയാളി. അല്‍ ഹസയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ ഹര്‍ദില്‍ വെച്ച്‌ കഴിഞ്ഞ ദിവസമായിരുന്നു അപകടം ഉണ്ടായത്.

പിക്കപ്പ് വാന്‍ മണല്‍ കൂനയില്‍ കയറി മറിയുകയായിരുന്നു. അപകടത്തില്‍ വാഹനം തലകീഴായി മറിഞ്ഞു. തലകീഴായി മറിഞ്ഞ വാഹനത്തിന്റെ അടിയില്‍പ്പെട്ടാണ് മൂന്നു പേരും മരിച്ചത്. അപകടം നടന്ന ഉടന്‍ അതുവഴി എത്തിയ സ്വദേശി പൗരന്‍ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് അപകട വിവരം പുറംലോകം അറിഞ്ഞത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....