തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സിപിഎമ്മില്‍ വെട്ടി നിരത്ത് ; പയ്യന്നൂര്‍ കോടികളുടെ ഫണ്ട് വെട്ടിപ്പ് പാര്‍ട്ടി നടപടിക്ക് ഒരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

പയ്യന്നൂര്‍ : പയ്യന്നൂരില്‍ പാര്‍ടി ഫണ്ട് വെട്ടിച്ച സംഭവത്തില്‍ നേതാക്കള്‍ക്കെതിരെയടക്കം കൂട്ടനടപടിക്ക് സാധ്യത. സമ്പൂര്‍ണ ശുദ്ധികലശത്തിനാണ് സിപിഎം സംസ്ഥാന നേതൃത്വം തയ്യാറെടുക്കുന്നത്. എന്നാല്‍ നടപടിയെടുക്കാതെ താമസിക്കുംതോറും വിഷയം വഷളായി വരികയാണ്. സോഷ്യല്‍മീഡിയയിലും അണികള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ശക്തമായസാഹചര്യത്തില്‍ സിപിഎം കക്കിലെടുത്ത് അടിയന്തിര ജില്ലാകമിറ്റി യോഗം ചേരും. ജൂണ്‍ ഒന്നിനാണ് സിപിഎം കണ്ണൂര്‍ ജില്ലാ കമിറ്റി യോഗം.

പാര്‍ട്ടി കോട്ടയായ പയ്യന്നൂരില്‍ ഏരിയാ കമിറ്റിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ പരിഹരിക്കുന്നതില്‍ സംസ്ഥാന നേതൃത്വം ചുമതലപ്പെടുത്തിയ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ പിന്‍മാറിയിരുന്നു. ഇപിയുടെ ഇടപെടലോടെ പ്രശ്‌നം കൂടുതല്‍ വഷളാവുകയും സ്ഥലം എംഎല്‍എയെ രക്ഷപ്പെടുത്താന്‍ ഇ.പി ശ്രമിക്കുന്നുവെന്ന ആരോപണമുയരുകയും ചെയ്തിന്റെ അടിസ്ഥാനത്തിലാണ് തടിയൂരിയത്. പുറമേക്ക് ഒറ്റക്കെട്ടാണെങ്കില്‍ പയ്യന്നൂരില്‍ സിപിഎമ്മില്‍ വെള്ളൂര്‍, മമ്പലം വിഭാഗക്കാര്‍ തമ്മില്‍ ശക്തമായ ഗ്രൂപ്പുപോരാണ് നടക്കുന്നത്.

ഇവര്‍ തമ്മില്‍ ഈവിഷയത്തില്‍ സോഷ്യല്‍മീഡിയയിലും ഏറ്റുമുട്ടല്‍ തുടങ്ങിയിട്ടുണ്ട്. ഇതോടെ പ്രശ്‌നം കൈവിട്ടുപോകുമെന്ന സാഹചര്യത്തിലാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം അടിയന്തിര ജില്ലാ കമിറ്റിയോഗം ചേരുന്നത്. സിപിഎം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിലാണ് യോഗം നടക്കുക. പയ്യന്നൂരില്‍ എം.എല്‍എയടക്കമുള്ള നേതാക്കള്‍ക്കെതിരെ ആരോപണം ഉയര്‍ന്നസാഹചര്യത്തില്‍ പാര്‍ട്ടി നേതൃത്വത്തിന് തീരാതലവേദനയായി മാറിയിരിക്കുകയാണ്. പാര്‍ട്ടി നടപടിയാവശ്യപ്പെട്ട് വ്യക്തമായ തെളിവുകളോടെയാണ് വെള്ളൂര്‍ സഖാക്കളുടെ പടപ്പുറപ്പാണ്. സിപിഎം സംസ്ഥാന നേതാവിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണ കമീഷന്റെ റിപോര്‍ട്ടില്‍ വന്‍ സാമ്ബത്തിക വെട്ടിപ്പ് നടന്നിട്ടുണ്ടെന്നു തെളിഞ്ഞ സാഹചര്യത്തില്‍ പാര്‍ട്ടി എന്തുകൊണ്ടു നടപടിയെടുക്കുന്നില്ലെന്നാണ് ഇവരുടെ ചോദ്യം. അന്വേഷണ കമീഷന്‍ റിപോര്‍ട് ഇവര്‍ക്ക് ചോര്‍ന്നുകിട്ടിയിട്ടുണ്ടെന്നാണ് വിവരം.

പയ്യന്നൂരിലെ സിപിഎം നേതൃത്വം ഇതുവരെ നേരിടാത്ത പ്രതിസന്ധിയാണ് ഇപ്പോള്‍ നേരിടുന്നത്. കോടികളുടെ നാറുന്ന അഴിമതി കഥകളാണ് പുറത്തുവന്നിട്ടുള്ളത്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വ്യാജരസീതി ഉപയോഗിച്ചു പണം പിരിക്കല്‍, സിപിഎം ഏരിയാ കമിറ്റി ഓഫിസിനായി നടത്തിയ ചിട്ടി-സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പ്, രക്തസാക്ഷി ഫണ്ടായി പിരിച്ചെടുത്ത തുക ആരുമറിയാതെ ചില നേതാക്കളുടെ അകൗണ്ടില്‍ രഹസ്യമായി നിക്ഷേപിച്ചതും പിന്‍വലിച്ചതുമടക്കം കോടികളുടെ ആരോപണമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....