ഗുരുവായൂരില്‍ പ്രവാസി സ്വര്‍ണ വ്യാപാരിയുടെ വീട്ടിലെ കവര്‍ച്ച നടത്തിയ തമിഴ്‌നാട് സ്വദേശി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ഗുരുവായൂരില്‍ പ്രവാസി സ്വര്‍ണ വ്യാപാരിയുടെ വീട്ടിലെ കവര്‍ച്ച നടത്തിയ തമിഴ്‌നാട് സ്വദേശി പിടിയില്‍. വീട്ടില്‍ നിന്നും മൂന്ന് കിലോ സ്വര്‍ണവും രണ്ട് ലക്ഷം രൂപയുമാണ് മോഷണം പോയത്. തമിഴ്‌നാട്ടില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. കോട്ടപ്പടി കൊരഞ്ഞിയൂര്‍ ബാലന്റെ വീട്ടിലാണ് മോഷണം നടന്നത്. കുടുംബം രാത്രി പുറത്തുപോയ സമയത്തായിരുന്നു പ്രതി മോഷണം നടത്തിയത്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. മോഷ്ടിച്ച സ്വര്‍ണത്തില്‍ കുറച്ച്‌ പ്രതി വിറ്റതായി സൂചനയുണ്ട്. ഇത് കണ്ടെത്താന്‍ ശ്രമം തുടരുന്നു.

പ്രതി മുന്‍പും സമാനമായ കവര്‍ച്ച കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഷോര്‍ണൂരിലും കവര്‍ച്ച നടത്തിയിരുന്നു. തമിഴ്‌നാട്ടിലും നിരവധി കവര്‍ച്ച കേസുകളില്‍ പ്രതിയാണ്. തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. പ്രതിയുമായി പോലീസ് സംഘം വിമാനമാര്‍ഗം രാവിലെ നാട്ടിലെത്തും. 11 മണിക്ക് സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍.ആദിത്യ മാധ്യമങ്ങളെ കാണുമെന്നും വിശദാംശങ്ങള്‍ പുറത്തുവിടുമെന്നും പോലീസ് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....