ജില്ലയിലെ ആദ്യ മൊബൈല്‍ മെഡിക്കല്‍ ആന്‍ഡ് സര്‍വൈലന്‍സ് യൂണിറ്റ് ഫ്‌ളാഗ് ഓഫ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ ആദ്യ മൊബൈല്‍ മെഡിക്കല്‍ ആന്‍ഡ് സര്‍വൈലന്‍സ് യൂണിറ്റ് ജില്ലാ കളക്ടര്‍ പി.ബി നൂഹ് കളക്ടറേറ്റില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. കോവിഡ് രോഗമില്ലാത്ത എന്നാല്‍ ഇത് പെട്ടെന്ന് വരാന്‍ സാധ്യതയുള്ളവരുടെ അടുത്തെത്തി അവര്‍ക്ക് നിലവിലുള്ള രോഗങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കുകയാണു മൊബൈല്‍ മെഡിക്കല്‍ ആന്‍ഡ് സര്‍വൈലന്‍സ് യൂണിറ്റിന്റെ ലക്ഷ്യം.
ജീവിത ശൈലീ രോഗമുള്ളവര്‍ക്കും പ്രായമായവര്‍ക്കുമായാണ് ഇവ പ്രവര്‍ത്തിക്കുക. വാഹനത്തില്‍ ഡോക്ടര്‍, നഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍, അറ്റന്‍ഡര്‍ ഉള്‍പ്പടെ നാലു പേരാണുണ്ടാകുക. ഹീമോഗ്ലോബിനോ മീറ്റര്‍, വിവിധ പകര്‍ച്ചവ്യാധി ടെസ്റ്റ് കിറ്റുകള്‍ തുടങ്ങിയവ വാഹനത്തിലുണ്ടാകും. ആദിവാസി ഊരുകളും ഉള്‍നാടന്‍ പ്രദേശങ്ങളും കേന്ദ്രീകരിച്ചാണു യൂണിറ്റ് പ്രവര്‍ത്തിക്കുക. 20 സ്ഥലങ്ങളിലാണ് യൂണിറ്റ് എത്തുന്നത്. തണ്ണിത്തോട് പൂച്ചക്കുളത്താണ് ആദ്യ പരിശോധന നടത്തുന്നത്.
വീടുകളില്‍ നിന്ന് പ്രായമുള്ളവര്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കാനുള്ള സംവിധാനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മൊബൈല്‍ മെഡിക്കല്‍ ആന്‍ഡ് സര്‍വൈലന്‍സ് യൂണിറ്റ് സംസ്ഥാന സര്‍ക്കാര്‍ നാഷണല്‍ ഹെല്‍ത്ത് മിഷനോടൊപ്പം(എന്‍.എച്ച്.എം) ചേര്‍ന്ന് നടപ്പിലാക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ യൂണിറ്റുകള്‍ കൊണ്ടുവരാന്‍ കഴിയുമെന്നാണു പ്രതീക്ഷയെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍ ഷീജ, എന്‍.എച്ച്.എം ഡി.പി.എം:ഡോ.എബി സുഷന്‍, മാസ് മീഡിയ ഓഫീസര്‍ സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...