മലപ്പുറം : മൊബൈല്‍ ഫോണ്‍ ഷോപ്പിലെത്തിയ അന്തര്‍ സംസ്ഥാന തൊഴിലാളിയുടെ പോക്കറ്റിലുണ്ടായിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ചു. ചൈനീസ് ബ്രാന്‍ഡായ ഷവോമിയുടെ ‘പോകോ എം ത്രീ പ്രൊ 5 ജി’ മോഡല്‍ ആന്‍ഡ്രോയ്ഡ് ഫോണാണ് പാന്റ്സിന്റെ പോക്കറ്റില്‍നിന്ന് പൊട്ടിത്തെറിച്ചത്.
കുന്നുംപുറത്ത് കൊണ്ടോട്ടി റോഡിലുള്ള മൊബൈല്‍ ഷോപ്പിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. രണ്ടാഴ്ച മുന്‍പ് വാങ്ങിയ ഫോണായിരുന്നു. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ ഇയാളുടെ തുടയില്‍ സാരമായ പൊള്ളലേറ്റു.