സെൻട്രൽ ജയിലിലെ തടവുകാരന്‍റെ വയറ്റിൽനിന്ന് ശസ്ത്രക്രിയയിലൂടെ മൊബൈൽ ഫോൺ പുറത്തെടുത്തു

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : കർണ്ണാടകയിലെ ശിവമോഗ സെൻട്രൽ ജയിലിലെ തടവുകാരന്‍റെ വയറ്റിൽനിന്ന് ശസ്ത്രക്രിയയിലൂടെ മൊബൈൽ ഫോൺ പുറത്തെടുത്തു. കഞ്ചാവ് കടത്തിയ കേസിൽ 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ദൗലത്ത് ഖാന്റെ (30) വയറ്റിൽ നിന്നാണ് മൊബൈൽ ഫോൺ പുറത്തെടുത്തത്. താൻ ഒരു കല്ലു വിഴുങ്ങിയെന്നും കഠിനമായ വയറുവേദനയുണ്ടെന്നും പറഞ്ഞ് ദൗലത്ത് ജയിൽ ഡോക്ടറുടെ അടുത്തെത്തുകയായിരുന്നു. ഡോക്ടർ ഇയാൾക്ക് മരുന്നു കൊടുത്തെങ്കിലും വയറുവേദന രൂക്ഷമായി. ഇതോടെ പ്രതിയെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ ശസ്ത്രക്രിയയിലാണ് വയറിനുള്ളിൽ നിന്നും മൊബൈൽ ഫോൺ കണ്ടെത്തിയത്.

ജൂൺ 24 നാണ് താൻ ഒരു ചെറിയ കല്ല് വിഴുങ്ങിയെന്നും വയറ് വേദനയാണെന്നും പറഞ്ഞ് ദൌലത്ത് ഖാൻ ഡോക്ടറുടെ അടുത്തെത്തിയത്. ശിവമോഗ സെൻട്രൽ ജയിൽ ജയിൽ സൂപ്രണ്ട് പി രംഗനാഥ് ചില ഗുളികകൾ നൽകിയെങ്കിലും വേദന മാറിയില്ല. ഇതോടെയാണ് ജൂൺ 27 ന് ഇയാളെ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. തുടർന്നാണ് ഒരു ഇഞ്ച് വീതിയും മൂന്ന് ഇഞ്ച് നീളവുമുള്ള ഒരു ചൈനീസ് മൊബൈൽ ഫോൺ ഇയാളുടെ വയറ്റിൽ നിന്നും കണ്ടെത്തിയത്. ജയിലിനുള്ളിലേക്ക് ഫോൺ കടത്തിക്കൊണ്ടുവന്ന ഇയാൾ പിടിക്കപ്പെടാതിരിക്കാൻ മൊബൈൽ ഫോൺ വിഴുങ്ങുകയായിരുന്നുവെന്നാണ് വിവരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...