തിരൂര്‍ : അന്തര്‍സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്സുകള്‍ കേന്ദ്രീകരിച്ച് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച് വില്പന നടത്തുന്ന കേസിലെ പ്രതി അറസ്റ്റില്‍. നിലമ്പൂര്‍ പനങ്ങാടന്‍ അബ്ദുല്‍ റഷീദിനെയാണ് (39) തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. തിരുനാവായ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനായ പ്രതി സമീപപ്രദേശങ്ങളിലെ അന്തര്‍സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്സുകളില്‍ കയറി ഫോണുകള്‍ മോഷ്ടിക്കുകയും ശേഷം അവ മറ്റ് സ്ഥലങ്ങളിലെ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് കുറഞ്ഞ വിലക്ക് വില്പന നടത്തുകയും ചെയ്യുകയാണ് പതിവ്. പ്രതി മലപ്പുറം ജില്ലയിലെ പല സ്റ്റേഷനിലും മോഷണ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. തിരൂര്‍ സി.ഐ എം.ജെ. ജിജോയുടെ നേതൃത്വത്തില്‍ എസ്.ഐ ജലീല്‍ കറുത്തേടത്ത്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഉണ്ണിക്കുട്ടന്, ഷിജിത്ത്, ഷെറിന് ജോണ്‍ തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്.
മൊബൈൽ ഫോണുകൾ മോഷ്ടിച്ച് വിൽപന : യുവാവ് അറസ്റ്റിൽ
RECENT NEWS
Advertisment