ചന്ദ്രനിലും മുടക്കമില്ലാതെ മൊബൈല്‍ ഫോണ്‍ സിഗ്നല്‍ ; 4ജി നെറ്റ്‌വര്‍ക്ക് ഒരുക്കാന്‍ നോക്കിയ

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക് : ചന്ദ്രനിലും മുടക്കമില്ലാതെ മൊബൈല്‍ ഫോണ്‍ സിഗ്നല്‍ ലഭ്യമാക്കാന്‍ പദ്ധതിയുമായി നാസ. പദ്ധതിയുടെ ഭാഗമായി ചന്ദ്രനില്‍ 4ജി നെറ്റ്‌വര്‍ക്ക് ഒരുക്കാന്‍ നോക്കിയയെ തിരഞ്ഞെടുത്തിരിക്കുകയാണ് നാസ. ഭാവിയില്‍ ചന്ദ്രനില്‍ മനുഷ്യവാസമൊരുങ്ങുമ്പോള്‍ തടസ്സമില്ലാത്ത മൊബൈല്‍ സിഗ്നല്‍ ലഭിക്കാനാണിത്. ചന്ദ്രനില്‍ ദീര്‍ഘകാലം താമസിക്കുന്നതിനായി 2024ഓടെ മനുഷ്യരെ അവിടെയെത്തിക്കാനാണ് നാസയുടെ ലക്ഷ്യം. 2022ഓടെ ചന്ദ്രോപരിതലത്തില്‍ ആദ്യ വയര്‍ലെസ്സ് ബ്രോഡ്ബാന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് സിസ്റ്റം ഒരുക്കുമെന്ന് നോക്കിയ അറിയിച്ചു.

ടെക്‌സാസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബഹിരാകാശ വാഹന രൂപകല്പന കമ്പിനിയായ ഇന്‍ഷ്യൂറ്റീവ് മെഷീന്‍സുമായി സഹകരിച്ചാണ് നോക്കിയയുടെ പദ്ധതി. ചന്ദ്രനില്‍ ആദ്യ ഘട്ടത്തില്‍ 4ജി നെറ്റ്‌വര്‍ക്കാണ് സ്ഥാപിക്കുക. പിന്നീടിത് 5ജിയാക്കും. ചന്ദ്രനിലെത്തുന്ന ബഹിരാകാശ യാത്രികര്‍ക്ക് വോയ്‌സ്, വീഡിയോ ആശയവിനിമയം സാധ്യമാക്കുന്നതായിരിക്കും നെറ്റ്‌വര്‍ക്ക്. ടെലിമെട്രി, ബയോമെട്രിക് വിവര കൈമാറ്റത്തിനും സാധിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...

പണമിടപാടുകൾ കൂടുതൽ സുതാര്യമാക്കാൻ ദേവസ്വം ബോർഡ്; തുടക്കം ശബരിമലയിൽ

0
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പണമിടപാടുകള്‍ ഡിജിറ്റലാക്കാന്‍ നീക്കം....

വിമർശനങ്ങൾക്ക് മറുപടിയുമായി വി.ഡി. സതീശൻ; ‘ചിലർക്ക് ചൊറിച്ചിലാണ്’ എന്ന് പരിഹാസം

0
തിരുവനന്തപുരം : ഭരണപരമായ മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ ഉയരുന്ന വിമർശനങ്ങളെ അതീവ പരിഹാസത്തോടെ...