ഐസ്‌ക്രീം പാര്‍ലറില്‍ നിന്ന് ഫോണ്‍ മോഷ്ടിച്ചയാള്‍ വീണ്ടും കടയിലെത്തി ; കയ്യോടെ പൊക്കി കടയുടമ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഐസ്‌ക്രീം പാര്‍ലറില്‍വെച്ച്‌ ജീവനക്കാരന്റെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ചയാള്‍ പിടിയില്‍. പെരുമ്പാവൂര്‍ തണ്ടേക്കാട് പാറയില്‍ വീട്ടില്‍ ഷാനവാസ്(49) ആണ് പിടിയിലായത്. ഫെബ്രുവരി 19 നാണ് ലുലുമാളിലെ ഐസ്‌ക്രീം പാര്‍ലറിലെത്തിയ ഷാനവാസ് 30,000 രൂപയുടെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ചത്. നഷ്ടപ്പെട്ട ഫോണ്‍ തിരിച്ച്‌ കിട്ടില്ലെന്ന് ഉറപ്പിച്ചിരിക്കെയാണ് കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് മോഷ്ടാവ് കടയിലെത്തിയത്.

സംശയം തോന്നിയ കടയിലെ ജീവനക്കാര്‍ സി.സി.ടി.വി.യിലെ പഴയ ദൃശ്യങ്ങള്‍ പരിശോധിച്ചു. ആളെ തിരിച്ചറിഞ്ഞ കടയുടമ ഉടന്‍ കളമശ്ശേരി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് ചോദ്യം ചെയ്തപ്പോള്‍ മൊബൈല്‍ഫോണ്‍ മോഷ്ടിച്ച കാര്യം പ്രതി സമ്മതിച്ചു. പോലീസ് മൊബൈല്‍ഫോണ്‍ കണ്ടെടുത്തിട്ടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേരളത്തിൽ സ്വർണ വില കുതിക്കുന്നു

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് 22 കാരറ്റ് ഒരു...

നീണ്ടകരയിൽ മീൻ പിടിക്കാൻ പോയ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു ; രണ്ടുപേരെ കാണാനില്ല

0
കൊല്ലം : നീണ്ടകരയിൽ മീൻ പിടിക്കാൻ പോയ വള്ളം മറിഞ്ഞു ഒരാൾ...

മദ്യലഹരിയിൽ സംഘർഷം ; കൊല്ലത്ത് 39കാരനെ കുത്തിക്കൊലപ്പെടുത്തി ; മുഖ്യപ്രതി ഒളിവിൽ

0
കൊല്ലം: കൊല്ലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. പാൽക്കുളങ്ങര സ്വദേശി രാജു (39) ആണ്...