മോഷ്​ടിച്ച മൊബൈല്‍ ഫോണുകള്‍ വില കുറച്ചു വിറ്റ കവര്‍ച്ചക്കാര്‍ പോലീസിന്‍റെ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ഓയൂര്‍ : മോഷ്​ടിച്ച മൊബൈല്‍ ഫോണുകള്‍ വില കുറച്ചു വിറ്റ കവര്‍ച്ചക്കാര്‍ പോലീസിന്‍റെ പിടിയിലായി. കുറഞ്ഞ വിലക്ക്​ മൊബൈല്‍ ലഭിച്ചയാള്‍ സംശയം പോലീസിനെ അറിയിക്കുകയും അന്വേഷണത്തിനൊടുവില്‍ പ്രതികൾ പിടിയിലാകുകയുമായിരുന്നു. നവംബര്‍ ഏഴാം തീയതി രാത്രിയിലാണ്​ പൂയപ്പള്ളി ചാവടിയിലെ ഒരു ബില്‍ഡിങ്ങില്‍ നല്ലില സ്വദേശി ആശിഷ് ലൂക്കോസും സുഹൃത്ത് സിജോയും ചേര്‍ന്ന് നടത്തുന്ന ആല്‍ഫാ മൊബൈല്‍സില്‍ മോഷണം നടന്നത്.

കണ്ണനല്ലൂര്‍ പാലമുക്ക്, ഹെല്‍ത്ത് സെന്‍ററിന് സമീപം ദേവകി ഭവനില്‍ സജിലാല്‍ (21), കണ്ണനല്ലൂര്‍ വടക്ക് മൈലക്കാട് നെല്ലിയ്ക്കാവിള വീട്ടില്‍ അരുണ്‍ (21), കണ്ണനല്ലൂര്‍ ചേരിക്കോണം ചിറയില്‍ വീട്ടില്‍ മാഹീന്‍ (21) എന്നിവരെയാണ് പൂയപ്പള്ളി സി.ഐ രാജേഷ്കുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. അതിവിദഗ്ധമായി മാെബെെല്‍ കടയുടെ ഷട്ടറിന്‍റെ പൂട്ട് പൊട്ടിച്ച്‌ മാറ്റിയാണ്​ പ്രതികള്‍ അകത്ത് കടന്നത്​.

കടയില്‍ നിന്ന് 7 സ്മാര്‍ട്ട് ഫോണുകളും 15,000 രൂപയും പ്രതികൾ കവര്‍ന്നിരുന്നു. റെഡ്മി കമ്പനിയുടെ രണ്ടും റിയല്‍മി കമ്പനിയുടെ അഞ്ചും സ്മാര്‍ട്ട് ഫോണുകളാണ്​ അപഹരിച്ചിരുന്നത്. നോക്കിയ, ലാവാ, ജിയോ കമ്പനികളുടെ 10 കീപാടുകള്‍, ഹെഡ്സെറ്റുകള്‍, ചാര്‍ജറുകള്‍, ബ്ലുടൂത്ത് ഹെഡ്സെ​റ്റുകള്‍ എന്നിവയും കവര്‍ന്നിരുന്നു. മോഷണ മുതലുമായി ബൈക്കില്‍ രക്ഷപ്പെട്ട പ്രതികള്‍ പോകുന്ന വഴിയില്‍ മുട്ടക്കാവില്‍ കണ്ണനല്ലൂര്‍ പോലീസിന്‍റെ പരിശോധന ഉണ്ടായിരുന്നു. എന്നാല്‍, ബൈക്കിന് കൈകാണിച്ചെങ്കിലും നിര്‍ത്താതെ വേഗത്തില്‍ ഓടിച്ച്‌ രക്ഷപ്പെടുകയായിരുന്നു.

തൃക്കോവില്‍ വട്ടം പഞ്ചായത്തിലെ കണ്ണനല്ലൂര്‍ ചേരിക്കാേണം കാേളനിയിലാെരാള്‍ക്ക് കുറഞ്ഞ വിലയ്ക്ക് പ്രതികളില്‍ ഒരാളായ സജിലാല്‍ മാെബെെല്‍ ഫാേണ്‍ വിറ്റിരുന്നു. മാെബെെല്‍ വാങ്ങിയയാള്‍ക്ക് അസ്വഭാവികത താേന്നിയതിനെ തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ മാെബെെല്‍ഫാേണ്‍ വില്‍പന നടത്തിയ സജിലാലിനെ പോലീസ് നിരീക്ഷിച്ചിരുന്നു. പിന്നീട് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്​തപ്പോള്‍ മാേഷണം നടത്തിയതായി തെളിഞ്ഞു.

തുടര്‍ന്ന്, കൂട്ടു പ്രതികളായ അരുണ്‍, മാഹീന്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൊബൈല്‍ ഷോപ്പില്‍ നിന്നും മോഷ്ടിച്ച ഫോണുകള്‍, ഹെഡ്സെറ്റുകള്‍, ചാര്‍ജ്ജറുകള്‍ മറ്റ് അനുബന്ധ ഉപകരണങ്ങള്‍ എന്നിവ പ്രതികളില്‍ നിന്ന് കണ്ടെടുത്തു. പ്രതികള്‍ മോഷണത്തിന് ഉപയോഗിച്ച്‌ ബെെക്കും പോലീസ് കസ്റ്റഡിയില്‍ എടുത്തു.

പ്രതികളെ പൂയപ്പള്ളി ജങ്ഷനിലെ മാേഷണം നടത്തിയ കടയില്‍ തെളിവെടുപ്പിന് കാെണ്ടു വന്നു. കണ്ണനല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ മാഹീന്‍, സജിലില്‍ എന്നിവര്‍ക്കെതിരെ നിരവധി അടിപിടി കേസുകളും കൊട്ടിയം പോലീസ് സ്റ്റേഷനില്‍ വിദേശയിനത്തില്‍പ്പെട്ട തത്തകളെ മോഷ്ടിച്ചതിന്​ അരുണിന്റെ പേരിലും കേസുണ്ടെന്ന്​ പോലീസ്​ അറിയിച്ചു. പൂയപ്പള്ളി സി.ഐ. രാജേഷ്കുമാറിന്‍റെ നേതൃത്വത്തില്‍ എസ്. ഐ മാരായ അഭിലാഷ്, സജി ജോണ്‍, അനില്‍ കുമാര്‍, എ.എസ്.ഐ മാരായ രാജേഷ്, സഞ്ചീവ് മാത്യൂ, സി.പി.ഒ ലിജു വര്‍ഗീസ് എന്നിരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...

മത്സ്യബന്ധനത്തിനിടെ കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
ഹരിപ്പാട്: കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക്...

കുമ്പഴയിലെ ബസ്സ് സ്റ്റോപ്പുകള്‍ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചു – ഗതാഗതം കൂടുതല്‍ രൂക്ഷമാക്കി :...

0
പത്തനംതിട്ട: സ്ഥിരം അപകടമേഖലയായ കുമ്പഴയില്‍ തലതിരിഞ്ഞ ട്രാഫിക് പരിഷ്കാരവുമായി പത്തനംതിട്ടയിലെ മോട്ടോര്‍...