മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം – 20 പേര്‍ക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവം 20 പേര്‍ക്കെതിരെ കേസ്. ഡി.സി.സി മുന്‍ പ്രസിഡന്റ് യു.രാജീവന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ്. കോഴിക്കോട്ട് എ.ഗ്രൂപ്പിന്റെ രഹസ്യ യോഗം റിപ്പോര്‍ട്ടു ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മര്‍ദനം. വനിതാ മാധ്യമ പ്രവര്‍ത്തകയെ ഉള്‍പ്പടെ കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. മുന്‍.ഡി.സി.സി പ്രസിഡന്റ് യു രാജീവന്റെ നേതൃത്വത്തിലായിരുന്നു യോഗം.  ഈ വിഷയത്തില്‍ ഡി.സി.സി പ്രസിഡന്റ് കെ.പ്രവീണ്‍കുമാര്‍ മാധ്യമങ്ങളോട് ക്ഷമ ചോദിച്ചു. രണ്ടംഗ അന്വേഷണ സമിതിയെയും നിയോഗിച്ചു. കുറ്റക്കാര്‍ക്കു നേരെ കടുത്ത നടപടി ഉണ്ടാകുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പറഞ്ഞു.

കല്ലായിലെ ഹോട്ടലില്‍ എ.ഗ്രൂപ്പിന്റെ രഹസ്യയോഗം നടക്കുന്നുണ്ടെന്നറിഞ്ഞാണ് മാധ്യമപ്രവര്‍ത്തകര്‍ ഇവിടെ എത്തിയത്. ഇത് ചിത്രീകരിക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. മാതൃഭൂമി ഫോട്ടോഗ്രഫര്‍ സാജന്‍.വി. നമ്പ്യാര്‍ക്ക് പരുക്കേറ്റു. മനോരമ ന്യൂസ് കറസ്‌പോണ്ടന്റ് ദീപ്തീഷ് കൃഷ്ണ ഉള്‍പ്പടെയുള്ളരെയും പ്രവര്‍ത്തകര്‍ മര്‍ദിച്ചു. എന്നാല്‍ ഗ്രൂപ്പ് യോഗം നടന്നിട്ടില്ലെന്നും നെഹ്‌റു വിചാരവേദിയുടെ യോഗമാണ് നടന്നതെന്നും ഡി.സി.സി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തിട്ടില്ലെന്നാണ് യോഗത്തിന് നേതൃത്വം നല്‍കിയ യു.രാജീവന്റെ വിശദീകരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥിയുടെ ആത്മഹത്യ ; വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ച് കോളേജ് മാനേജ്മെന്‍റ്

0
കൊച്ചി: വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ...

50 ജീവനക്കാരെ പുറത്താക്കി എൻ.ടി.എ. ; നിലവിലുള്ള രീതികളിൽ പൂർണമായ മാറ്റങ്ങൾ വരുത്തും :...

0
ന്യൂഡൽഹി : നീറ്റ് ബിരുദ പരീക്ഷാചോർച്ചയ്ക്കും യു.ജി.സി.-നെറ്റ് പരീക്ഷകളിലെ ഗുരുതര വീഴ്ചകൾക്കും...

പാർട്ടി പരിപാടികളിൽ വന്ദേമാതരം ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂ ; സംസ്ഥാന ഘടകങ്ങൾക്ക് കർശന...

0
ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ...

വീണ്ടും പൊതുമേഖലാ ബാങ്ക് ലയനം : വികസിത് ഭാരത് ബാങ്കിങ്ങിനായി ഉന്നതതല സമിതി ഉടൻ...

0
ന്യൂഡൽഹി : വികസിത് ഭാരതമെന്ന ലക്ഷ്യത്തിലൂന്നി രാജ്യത്തെ ബാങ്കിങ് സംവിധാനം പരിഷ്കരിക്കുന്നതിന്റെ...