കൊല്ലങ്കോട്: മൊബൈല്‍ ഫോണ്‍ മോഷണക്കേസിലെ പ്രതിയെ പിടികൂടി. ഗോവിന്ദാപുരം മൂവലക പുതൂര്‍ വിനോദിനെയാണ് (22) കൊല്ലങ്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. ബധിരനും മൂകനുമായ ആളില്‍നിന്ന് അടമ്പമരത്തുവെച്ച് മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച് കൊണ്ട് പോയതിനാണ് കൊല്ലങ്കോട് പോലീസ് അറസ്റ്റ് ചെയ്തത്.
കൊല്ലങ്കോട് പോലീസ് സ്റ്റേഷനില്‍ ആറ് മൊബൈല്‍ ഫോണ്‍ മോഷണക്കേസുകളിലും ഒരു അടിപിടി കേസിലും പ്രതിയാണ് വിനോദ്. കൂടാതെ പുതുനഗരം, ആലത്തൂര്‍ പോലീസ് സ്റ്റേഷന് പരിധികളില്‍ മോഷണക്കേസുകളിലും പ്രതിയാണ്.
കൊല്ലങ്കോട് പോലീസ് ഇന്‍സ്പെക്ടര്‍ എ. വിപിന്‍ദാസ്, എസ്.ഐ.കെ. ഷാഹുല്‍, സി.പി.ഒമാരായ ദിലീപ്, വിനീഷ്, ജിജോ എന്നിവര്‍ അടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.