അമേരിക്കൻ കമ്പനി വികസിപ്പിച്ച കൊവിഡ് വാക്‌സിൻ 90 ശതമാനം ഫലപ്രദമെന്ന് വിലയിരുത്തൽ

For full experience, Download our mobile application:
Get it on Google Play

അമേരിക്ക : അമേരിക്കൻ കമ്പനി വികസിപ്പിച്ച കൊവിഡ് വാക്‌സിൻ 90 ശതമാനം ഫലപ്രദമെന്ന് വിലയിരുത്തൽ. അമേരിക്കൻ കമ്പനിയായ ഫിസർ വികസിപ്പിച്ച വാക്‌സിൻ രോഗപ്രതിരോധത്തിൽ 90 ശതമാനവും കാര്യക്ഷമമെന്നാണ് സ്വതന്ത്രസമിതി വിലയിരുത്തിയത്. ഈ മാസം അവസാനം പരീക്ഷം പൂർത്തിയാകുന്നതോടെ ഫുഡ് ആൻഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷൻ അനുമതിക്കായി അപേക്ഷിക്കും.

ജർമൻ കമ്പനിയായ ബയോൺടെകുമായി ചേർന്നാണ് ഫിസറിന്റെ കൊവിഡ് വാക്‌സിൻ പരീക്ഷണം. ഇന്ത്യയിൽ ഈ വാക്‌സിൻ പരീക്ഷിക്കുന്നില്ല. ഇന്ത്യയിൽ പരീക്ഷിച്ച് വിജയമുറപ്പിക്കുന്ന വാക്‌സിൻ മാത്രമേ ഇവിടെ വിതരണം ചെയ്യാവൂ എന്നാണ് ചട്ടം. ഫുഡ് ആൻഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷൻ അനുമതി നൽകിയാൽ ഈ വർഷം അവസാനം തന്നെ 22 ലക്ഷത്തോളം പേർക്ക് വാക്‌സിൻ ലഭ്യമാകുമെന്നാണ് കരുതുന്നത്. അമേരിക്കയിൽ 16നും 85നും ഇടയിലുള്ളവർക്ക് വാക്സിൻ കുത്തിവയ്ക്കാൻ ഫിസർ അനുമതി ചോദിക്കുന്നുണ്ട്. അതിനായി 44000 പേരിൽ മരുന്ന് ഉപയോഗിച്ചതിന്റെ ഫലം അധികൃതരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...