വ്യാപാരിയുടെ വിലകൂടിയ മൊബൈല്‍ ഫോണ്‍ പിടിച്ചുപറിച്ച്‌​ കടന്നുകളഞ്ഞ രണ്ടുപേര്‍ അറസ്​റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: സിറ്റി പോലീസ് മേധാവി ഓഫീസിനടുത്തു നിന്ന്​ വ്യാപാരിയുടെ വിലകൂടിയ മൊബൈല്‍ ഫോണ്‍ പിടിച്ചുപറിച്ച്‌​ കടന്നുകളഞ്ഞ രണ്ടുപേര്‍ അറസ്​റ്റില്‍. മുഖദാര്‍ സ്വദേശിയുടെ ഫോണ്‍ കവര്‍ന്ന മീഞ്ചന്ത വലിയതൊടിപറമ്പ് അബ്​ദുല്‍ ആസിഫ് (35), കല്ലായ് തിരുത്തിവളപ്പില്‍ ബൈനു ടി. ബാലകൃഷ്ണന്‍ (39) എന്നിവരെയാണ് കസബ പോലീസ്​ അറസ്​റ്റുചെയ്തത്. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം.

കടയടച്ച്‌ ടൗണിലെത്തിയ വ്യാപാരി മാനാഞ്ചിറ സ്ക്വയറിലെ ദീപാലങ്കാരം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തവേ പിന്നില്‍നിന്ന് ആക്രോശവുമായി ഇരുവരും ഓടിയെത്തുകയായിരുന്നു. ഭയന്ന വ്യാപാരി ഇരുചക്രവാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. ഈ സമയം സ്കൂട്ടറില്‍ പ്രതികള്‍ വ്യാപാരിയെ പിന്തുടര്‍ന്നു.

രക്ഷപ്പെടാനായി കമ്മീഷണര്‍ ഓഫീസ് വളപ്പിലേയ്ക്ക് വാഹനം ഓടിച്ചു കയറ്റവേയാണ്​ പ്രതികള്‍ ഐഫോണ്‍ പിടിച്ചുപറിച്ച്‌ രക്ഷപ്പെട്ടത്​. കവര്‍ന്ന ഫോണ്‍ പ്രതികളിലൊരാളുടെ ഭാര്യ തന്നെയാണ്​ സ്‌റ്റേഷനില്‍ ഹാജരാക്കിയത്​. വ്യാപാരി നല്‍കിയ പരാതിയുടെ അടിസ്​ഥാനത്തിലാണ്​​ അറസ്​റ്റ്​ രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്തത്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...