പാലക്കാട്: മണ്ണാര്‍ക്കാട് കുരുത്തിച്ചാലില്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ട് യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. കാടാമ്പുഴ സ്വദേശി മുഹമ്മദാലിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
തിരച്ചിലിന്റെ നാലാം ദിവസമായ ഇന്ന് കുളപ്പാടം ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മണ്ണാര്‍ക്കാട് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മലപ്പുറം കാടാമ്പുഴയില്‍ നിന്നും വിനോദ സഞ്ചാരത്തിനെത്തിയ അഞ്ചംഗ സംഘത്തില്‍ മൂന്നു പേരാണ് ഒഴുക്കില്‍പ്പെട്ടത്.
ശക്തമായ മഴയെ തുടര്‍ന്നുണ്ടായ കുത്തൊഴിക്കിലാണ് ഇവര്‍ ഒഴുകി പോയത്. അപകടത്തില്‍പ്പെട്ട ഒരാള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. മുഹമ്മദാലിയ്ക്കൊപ്പം കാണാതായ ഇര്ഫാന് വേണ്ടി തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്.