ന്യൂഡല്‍ഹി : രാജ്യത്തെ മെട്രോ നഗരങ്ങളില്‍ പെട്രോളിനും ഡീസലിനും നേരിയ കുറവ്. പെട്രോള്‍ ലിറ്ററിന് 13 പൈസയും ഡീസലിന് 12 പൈസയും കുറഞ്ഞതായി എണ്ണ കമ്പനികള്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 81.99 രൂപയില്‍ നിന്ന് 81.86 രൂപയായി. ഡീസല്‍ വില 73.05 രൂപയില്‍ നിന്ന് 72.93 രൂപയും ആയെന്ന് ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് വ്യക്തമാക്കി.
സെപ്തംബറില്‍ ഇത് രണ്ടാം തവണയാണ് മെട്രോ നഗരങ്ങളില്‍ വില കുറയുന്നത്. ഈ മാസം 10ന് എല്ലാ മെട്രോനഗരങ്ങളിലും പെട്രോളിന് 0.09 പൈസയും ഡിസലിന് 12 പൈസയും കുറഞ്ഞിരുന്നു. ഡല്‍ഹിയില്‍ ഈ മാസം അഞ്ച് തവണയാണ് ഡീസല്‍ വില കുറഞ്ഞത്. 63 പൈസ കുറവു വന്നു.