ഹോട്ടൽ മുറിയിൽ മോഡൽ ആത്മഹത്യ ചെയ്ത നിലയിൽ

For full experience, Download our mobile application:
Get it on Google Play

മുംബൈ : അന്ധേരി ഏരിയയിലെ ഹോട്ടൽ മുറിയിൽ 30 കാരിയായ മോഡൽ ആത്മഹത്യ ചെയ്തു. ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. എഡിആർ പ്രകാരം കേസെടുത്ത് വെർസോവ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു. ബുധനാഴ്ച രാത്രി 8 മണിയോടെ മോഡൽ ഹോട്ടലിൽ ചെക്ക്-ഇൻ ചെയ്യുകയും അത്താഴവും ഓർഡർ ചെയ്യുകയും ചെയ്തതായി പോലീസ് പറഞ്ഞു.

വ്യാഴാഴ്ച ഹൗസ് കീപ്പിംഗ് ജീവനക്കാർ പലതവണ വിളിച്ചിട്ടും വാതിൽ തുറന്നില്ല. ഇതേത്തുടർന്ന് ഹോട്ടൽ മാനേജർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഹോട്ടലിലെത്തി മുറി തുറന്നപ്പോൾ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ മോഡലിന്റെ മൃതദേഹം കണ്ടെത്തി. സമീപത്ത് നിന്ന് ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെടുത്തു. “ക്ഷമിക്കണം, ഇതിന് ആരും ഉത്തരവാദികളല്ല. എനിക്ക് സമാധാനം വേണം” – ആത്മഹത്യാ കുറിപ്പിൽ പറയുന്നു. വെർസോവ പോലീസ് എഡിആർ പ്രകാരം കേസെടുത്ത് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. അന്വേഷണം നടക്കുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വൈദ്യുതി നിയന്ത്രണം തുടരും ; 200 മെഗാവാട്ട് വാങ്ങാൻ കരാറിനായി ശ്രമം തുടങ്ങി

0
തിരുവനന്തപുരം : കൂടുതൽ വൈദ്യുതി എത്തിക്കാൻ കെ.എസ്.ഇ.ബി.ക്ക് കഴിഞ്ഞില്ലെങ്കിൽ ഈ വർഷം...

ട്രെയിനിൽ യാത്രക്കാരുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു മുങ്ങുന്ന തമിഴ്നാട് സ്വദേശി പിടിയിൽ

0
തിരുവനന്തപുരം: രാത്രികാലങ്ങളിൽ ട്രെയിനിൽ യാത്രക്കാരുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു മുങ്ങുന്ന തമിഴ്നാട്...

തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

0
കണ്ണൂര്‍: കണ്ണൂരില്‍ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. അഴീക്കോട് അഴീക്കല്‍...

പിടിക്കപ്പെടുമെന്ന് ഭയന്ന് മോഷ്ടിച്ച സ്വര്‍ണാഭരണം വീടിന് സമീപത്തെ ചെടിച്ചട്ടിയില്‍ വെച്ചു ; മോഷ്ടാവ് ഇപ്പോഴും...

0
കോഴിക്കോട്: മോഷണം നടന്ന വീട്ടില്‍നിന്ന് നഷ്ടമായ സ്വര്‍ണാഭരണം വീടിന് സമീപത്തെ ചെടിച്ചട്ടിയില്‍...