ആത്മീയതയ്ക്ക് മുന്‍തൂക്കം നല്‍കിയുള്ള സംഘടനാശൈലി ചെങ്ങന്നൂര്‍ എസ്.എന്‍.ഡി.പി.യൂണിയന്റെ മാതൃക

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : ആത്മീയതയ്ക്ക് മുന്‍തൂക്കം നല്‍കിയുള്ള സംഘടനാശൈലി ചെങ്ങന്നൂര്‍ എസ്.എന്‍.ഡി.പി.യൂണിയന്‍ മാതൃകയാണെന്ന് വൈദികയോഗം സംസ്ഥാന സെക്രട്ടറി പി.വി ഷാജി ശാന്തി പറഞ്ഞു. ചെങ്ങന്നൂര്‍ എസ്.എന്‍.ഡി.പി. വൈദികയോഗം യൂണിയന്‍ വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഷാജി ശാന്തി. വൈദികയോഗം യൂണിയന്‍ ചെയര്‍മാന്‍ ഷൈജു ശാന്തിയുടെ അദ്ധ്യക്ഷതയില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ യൂണിയന്‍ കണ്‍വീനര്‍ അനില്‍ പി.ശ്രീരംഗം മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജോ.സെക്രട്ടറി പവനേശ് ശാന്തി സംഘടനാ സന്ദേശം നല്‍കി.

യൂണിയന്‍ അഡ്.കമ്മറ്റി അംഗങ്ങളായ കെ.ആര്‍ മോഹനന്‍, മോഹനന്‍ കൊഴുവല്ലൂര്‍, വനിതാസംഘം യൂണിയന്‍ വനിതാസംഘം കോഡിനേറ്റര്‍ ശ്രീകല സന്തോഷ്, വൈദികയോഗം മുഖ്യരക്ഷാധികാരി രഞ്ചു അനന്ദഭദ്രത്ത്, വൈദികയോഗം യൂണിയന്‍ ജോ.സെക്രട്ടറി സതീഷ് ബാബു ശാന്തി എന്നിവര്‍ പ്രസംഗിച്ചു. വൈദികയോഗം യൂണിയന്‍ ഭാരവാഹികളായി സൈജു ശാന്തി (പ്രസിഡന്റ്) സജിത്ത് ശാന്തി (വൈസ് പ്രസിഡന്റ്) ജയദേവന്‍ തന്ത്രി (സെക്രട്ടറി) സതീഷ് ബാബു (ജോ.സെക്രട്ടറി) ആയ കമ്മറ്റിയെ തെരഞ്ഞെടുത്തു. യൂണിയന്‍ വൈദികസമിതി സെക്രട്ടറി ജയദേവന്‍ തന്ത്രി സ്വാഗതവും വൈസ് പ്രസിഡന്റ് സജിത്ത് ശാന്തി കൃതജ്ഞതയും പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ സൈനിക ആക്രമണം ; 14 പേർ കൊല്ലപ്പെട്ടു

0
നെയ്പിഡോ: മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു....

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...