ശിവസേന നേതാവിന്റെ വീട്ടില്‍ ഇഡിയുടെ പരിശോധന

For full experience, Download our mobile application:
Get it on Google Play

മുംബൈ:  ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ വീട്ടിൽ ഇഡി പരിശോധന. കൊറേഗാവിലെ ഒരു ഭവന നിര്‍മ്മാണ കമ്പനിയുമായി ബന്ധപ്പെട്ട അഴിമതി അന്വേഷണത്തിന്റെ ഭാഗമായാണ് സഞ്ജയ് റാവത്തിന്റെ വീട്ടില്‍ ഇഡി എത്തിയത്. സഞ്ജയ് റാവത്തിന്‍റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് 80 ലക്ഷം രൂപ അഴിമതിയുമായി ബന്ധപ്പെട്ട് എത്തിയെന്നാണ് ഇഡി പറയുന്നത്.

കേസിൽ സഞ്ജയ് റാവത്തിന്റെ ചില സ്വത്തുക്കൾ ഇഡി കഴിഞ്ഞ ഏപ്രിലിൽ കണ്ടുകെട്ടിയിരുന്നു.  രാവിലെ ഏഴരയോടെയാണ് ഇഡി ഉദ്യോഗസ്ഥർ എത്തിയത്.
അതേസമയം തനിക്കെതിരെ നടക്കുന്നത് വ്യാജ ആരോപണങ്ങളും നടപടികളും ആണെന്നാണ്‌ സഞ്ജയ് റാവത്തിന്റെ നിലപാട്.  കൂടാതെ ഒരു സമ്മർദ്ദങ്ങൾക്കും വഴങ്ങില്ല.  ശിവസേന വിടുന്ന പ്രശ്നമില്ല.  തനിക്ക് അഴിമതിയിൽ പങ്കില്ല എന്നും സഞ്ജയ് റാവത്ത് പ്രതികരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കണ്ണൂരിൽ മൃതദേഹം ഖബറിൽ നിന്നും പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യാൻ ഉത്തരവ്

0
കണ്ണൂർ: കണ്ണൂരിൽ മൃതദേഹം ഖബറിൽ നിന്നും പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യാൻ ഉത്തരവ്....

കൂടൽ പോലീസിന്റെ ക്രൂരതയിൽ കൂടുതൽ പരാതികൾ പുറത്ത്

0
കൂടൽ: കൂടൽ പോലീസിന്റെ ക്രൂരതയിൽ കൂടുതൽ പരാതികൾ പുറത്ത്. പീഡന പരാതിയിൽ...

കണ്ണൂരിൽ കനത്ത മഴയും കാറ്റും ; നിരവധി മരങ്ങൾ കടപുഴകി വീണ് വൈദ്യുതി ലൈനുകൾ...

0
കണ്ണൂർ : ജില്ലയിൽ ഇന്ന് രാവിലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും...

കെ.ടി ജലീലിന് മറുപടിയുമായി മുസ്‌ലിം ലീഗ് വയനാട് ജില്ലാ നേതൃത്വം

0
കോഴിക്കോട്: സിപിഎം നേതാവ് കെ.ടി ജലീലിന് മറുപടിയുമായി മുസ്‌ലിം ലീഗ് വയനാട്...