മോഡലുകളുടെ അപകട മരണം : സൈജു തങ്കച്ചൻ നിരവധി പെൺകുട്ടികളെ ചൂഷണം ചെയ്തിരുന്ന ഫോണ്‍ ദൃശ്യങ്ങള്‍ കോടതിക്ക് കൈമാറി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മുന്‍ മിസ് കേരളയടക്കം വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിയും ഓഡി കാര്‍ ഡ്രൈവറുമായ സൈജു തങ്കച്ചന്‍ നിരവധി പെണ്‍കുട്ടികളെ ചൂഷണം ചെയ്തിരുന്നതായി പോലീസ് കണ്ടെത്തി. സൈജുവിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച ദൃശ്യങ്ങള്‍ പോലീസ് കോടതിയ്‌ക്ക് കൈമാറി.

ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ സൈജു മറ്റൊരു ഡിജെ പാര്‍ട്ടിയില്‍ പങ്കെടുക്കാനാണ് പോയത്. ബെംഗളൂരു, ഗോവ എന്നിവിടങ്ങളിലാണ് ഇയാള്‍ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തതെന്ന് പോലീസ് പറയുന്നു. നമ്പര്‍ 18 ഹോട്ടലില്‍ സൈജു സ്ഥിരമായി പ്രൈവറ്റ് ഡിജെ പാര്‍ട്ടി നടത്തിയിരുന്നു. ഇതിനെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായി നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയിയെയും സൈജുവിനെയും ഒന്നിച്ചിരുത്തി പോലീസ് ചോദ്യം ചെയ്‌തേക്കും.

സൈജു തങ്കച്ചനെ നിലവില്‍ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. സൈജു മോഡലുകള്‍ സഞ്ചരിച്ച കാര്‍ പിന്തുടര്‍ന്നു എന്നും മുന്‍ മിസ് കേരളയടക്കം മൂന്ന് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുമാണ് എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി സൈജുവിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഛത്തീസ്ഗഡില്‍ നദിയില്‍ കാണാതായ മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

0
റായ്പൂര്‍: ഛത്തീസ്ഗഡിലെ മാനിപറ്റില്‍ നദിയില്‍ കാണാതായ മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം...

കേരളത്തിലെ പ്രളയഭീഷണി ഒഴിവാക്കാൻ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ

0
ആലപ്പുഴ: കേരളത്തിലെ പ്രളയഭീഷണി ഒഴിവാക്കാൻ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സി.പി....

‘ഓപ്പൺ ജയിൽ’ സംവിധാനം നടപ്പിലാക്കാൻ ജാർഖണ്ഡ് സർക്കാർ

0
റാഞ്ചി: തടവുകാർക്ക് പകൽ സമയങ്ങളിൽ പുറത്തുപോയി ജോലി ചെയ്യാനും വൈകുന്നേരങ്ങളിൽ...

കുന്ദമംഗലത്ത് രണ്ട് ക്ഷേത്രങ്ങളിൽ ഭണ്ഡാരം തകർത്ത് മോഷണം

0
കോഴിക്കോട്: കുന്ദമംഗലത്ത് രണ്ട് ക്ഷേത്രങ്ങളിൽ ഭണ്ഡാരം തകർത്ത് മോഷണം. പെരുവഴിക്കടവ് പള്ളിയറക്കൽ...