കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മി​ച്ച കോന്നിയിലെ ആ​ധു​നി​ക മ​ത്സ്യസ്റ്റാ​ൾ മാ​ലി​ന്യ ശേ​ഖ​ര​ണ കേന്ദ്രമാകുന്നു

For full experience, Download our mobile application:
Get it on Google Play

കോ​ന്നി : കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മി​ച്ച ആ​ധു​നി​ക മ​ത്സ്യസ്റ്റാ​ൾ മാ​ലി​ന്യ ശേ​ഖ​ര​ണ കേ​ന്ദ്ര​മാ​ക്കി കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. സം​സ്ഥാ​ന തീ​ര​ദേ​ശ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ 2.25 കോ​ടി ചെ​ല​വി​ൽ ആ​റു വ​ർ​ഷം മു​മ്പ്​ സം​സ്ഥാ​ന തീ​ര​ദേ​ശ കോ​ർ​പ​റേ​ഷ​ൻ അ​നു​വ​ദി​ച്ച ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് മ​ത്സ്യസ്റ്റാ​ൾ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.
എ​ന്നാ​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ആ​റു വ​ർ​ഷ​ം ക​ഴി​ഞ്ഞി​ട്ടും ഇ​ത്‌ മ​ത്സ്യക്കച്ച​വ​ട​ത്തി​നാ​യി തു​റ​ന്നു ന​ൽ​കി​യി​ല്ല.​ സ്റ്റാ​ൾ പൂ​ർ​ത്തി​യാ​യ ശേ​ഷം യു.ഡി.എ​ഫ് ഭ​രി​ക്കു​ന്ന ര​ണ്ട് ഭ​ര​ണ സ​മി​തി​ക​ൾ മാ​റിമാ​റി വ​ന്നി​ട്ടും മ​ത്സ്യസ്റ്റാ​ൾ തു​റ​ന്നില്ല. ഇ​പ്പോ​ൾ കോ​ന്നി ഗ്രാ​മപ​ഞ്ചാ​യ​ത്ത് ഹ​രി​ത ക​ർ​മസേ​ന ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യ​ം ശേ​ഖ​രി​ച്ച് വെ​ക്കു​ന്ന ഇ​ട​മാ​ക്കി മാ​റ്റി​യി​രി​ക്കു​ക​യാ​ണ്​.

ഹ​രി​തക​ർ​മ സേ​നാ​ഗ​ങ്ങ​ൾ കോ​ന്നി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ വീ​ടു​ക​ളി​ൽനി​ന്നും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽനി​ന്നും ശേ​ഖ​രി​ക്കു​ന്ന ജൈ​വ- അ​ജൈ​വ മാ​ലി​ന്യ​ം അ​ട​ക്കം ഇ​വി​ടെ കൂ​ട്ടി​യി​ട്ടി​ട്ടു​ണ്ട്. ദു​ർ​ഗ​ന്ധം മൂ​ലം പ്ര​ദേ​ശ​ത്ത് നി​ൽ​ക്കാ​ൻപോ​ലും സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാണെന്ന്​ സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. മാ​ത്ര​മ​ല്ല ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യ​ം പ​കു​തി​യി​ൽ അ​ധി​ക​വും സ്റ്റാ​ളി​ന്റെ മു​റ്റ​ത്ത് കൂ​ട്ടിയിട്ടി​രി​ക്കു​ന്ന​തും കാ​ണാം. ​
നി​ല​വി​ൽ ഹ​രി​തക​ർ​മ സേ​ന ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യ​ം സൂ​ക്ഷി​ക്കാ​ൻ ചെ​റി​യ ഒ​രു കെ​ട്ടി​ടം മാ​ത്ര​മാ​ണ് നി​ല​വി​ൽ ഉ​ള്ള​ത്. സൗ​ക​ര്യ​പ്ര​ദ​മാ​യ പു​തി​യ കെ​ട്ടി​ടം നി​ർ​മിക്കാ​നും പ​ഞ്ചാ​യ​ത്ത് ത​യാ​റാ​യി​ട്ടി​ല്ല. മാ​ലി​ന്യ​ം സൂ​ക്ഷി​ക്കാ​ൻ ഇ​ട​മി​ല്ലാ​തെ വ​ന്ന​തോ​ടെ കോ​ടി​ക​ൾ മു​ത​ൽ മു​ട​ക്കി നി​ർമിച്ച മു​പ്പ​ത്തി​യ​ഞ്ചി​ൽ പ​രം സ്റ്റാ​ളു​ക​ളുള്ള ആ​ധു​നി​ക മ​ത്സ്യ​സ്റ്റാ​ളാണ് ഇ​പ്പോ​ൾ മാ​ലി​ന്യ ശേ​ഖ​ര​ണ കേ​ന്ദ്ര​മാ​ക്കി മാ​റ്റി​യി​രി​ക്കു​ന്ന​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

RSS പരിപാടിയിൽ പങ്കെടുത്തവരൊക്കെ മാപ്പു പറയുകയാണെങ്കിൽ ആദ്യം അങ്ങു തന്നെ മാപ്പു പറഞ്ഞു തുടങ്ങുന്നതായിരിക്കും...

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ കേരളത്തിലെ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തത് അതീവ...

ആരോഗ്യവകുപ്പിലെ വീഴ്ചകളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കടുത്ത ഭാഷയിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
കോഴിക്കോട്: ആരോഗ്യവകുപ്പിലെ വീഴ്ചകളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കടുത്ത ഭാഷയിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി...

ശബരിമല സ്വർണക്കൊള്ളയിൽ സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി

0
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി. പ്രഭാമണ്ഡലം അടക്കം ഇളക്കി...

ടൈല്‍ കട്ടിംഗ് മെഷീന്‍ ഇരുകാലിലും കൊണ്ട് ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മരിച്ചു

0
കോഴിക്കോട്: ടൈല്‍ പാകുന്ന ജോലിക്കിടെ അബദ്ധത്തില്‍ ടൈല്‍ കട്ടിംഗ് മെഷീന്‍ ഇരുകാലിലും...