നഴ്‌സുമാർക്ക് ആധുനിക അടിമപ്പണി ; 40,000 രൂപ ശമ്പളം പോലും ഇല്ല , നഴ്‌സുമാരെ ചൂഷണം ചെയ്യുന്നു ; കെ.സി വേണുഗോപാൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് കരാർ അടിസ്ഥാനത്തിൽ നഴ്‌സുമാരെ പന്ത്രണ്ട് മണിക്കൂറിലധികം വിശ്രമമില്ലാതെ ജോലി ചെയ്യിപ്പിക്കുന്നത് ആധുനിക കാലത്തെ അടിമപ്പണിയാണെന്നും ഇത് തൊഴിൽ നിയമങ്ങളുടെ ഗുരുതര ലംഘനമാണെന്നും കെ.സി വേണുഗോപാൽ എം.പി ആരോപിച്ചു. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ (യു.എൻ.എ) സംഘടിപ്പിച്ച മാനവീയം വീഥിയിലെ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതി നിർദേശിച്ച 40,000 രൂപ അടിസ്ഥാന ശമ്പളം സംസ്ഥാനത്ത് ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ന്യായമായ ഈ ആവശ്യം പോലും പരിഗണിക്കാത്തത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തവിമുഖതയാണെന്ന് വിമർശിച്ചു.

സ്വന്തം അവകാശങ്ങൾക്കായി സമരം ചെയ്യുന്ന നഴ്‌സുമാരെ അടിച്ചമർത്തുന്നത് ജനാധിപത്യവിരുദ്ധ നടപടിയാണെന്നും അദ്ദേഹം ആരോപിച്ചു. ആരോഗ്യരംഗത്ത് ഒന്നാം സ്ഥാനത്താണെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും ആരോഗ്യ മേഖലയിലെ നിർണായക തൊഴിലാളികളായ നഴ്‌സുമാർക്ക് കഴിഞ്ഞ ഏഴ് വർഷമായി ശമ്പള വർധനവ് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യ ആശുപത്രികൾ കോടികൾ ലാഭം കൊയ്യുന്ന സാഹചര്യത്തിൽ നഴ്‌സുമാർക്ക് യോജിച്ച വേതനം നൽകാത്തത് ഗുരുതരമായ അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.

നഴ്‌സുമാരുടെ അർഹതപ്പെട്ട അവകാശങ്ങൾ നിഷേധിക്കുന്ന നിലപാട് തുടരുകയാണെങ്കിൽ അതിന് കാലം കണക്കുപറയുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. നഴ്‌സുമാരുടെ സമരത്തിന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും പൂർണ്ണ പിന്തുണയുണ്ടെന്നും നിലവിലെ സർക്കാർ ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം അധികാരത്തിലെത്തുന്ന യു.ഡി.എഫ് സർക്കാർ അവ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. സമരത്തിൽ കെ.പി.സി.സി വൈസ് പ്രസിഡന്റ് മാത്യൂ കുഴൽനാടൻ എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.എസ്. ശബരിനാഥൻ എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...