ഇടുക്കിയിലെ പട്ടയ വിതരണ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഇടുക്കി ജില്ലയിലെ പട്ടയ വിതരണവുമായി ബന്ധപ്പെട്ട നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. സംസ്ഥാന സർക്കാരിന്റെ പട്ടയ വിതരണ നീക്കങ്ങൾക്ക് തിരിച്ചടിയാണ് ഹൈക്കോടതി ഉത്തരവ്. 1964-ലെ ചട്ടപ്രകാരം പട്ടയം നല്‍കുന്നതിലുണ്ടായിരുന്ന സ്റ്റേ നീക്കിയെങ്കിലും കോടതി നല്‍കിയ കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു. ഇടുക്കിയില്‍ ആയിരത്തിലധികം പട്ടയങ്ങള്‍ ഇത്തരത്തില്‍ നിയമം ലംഘിച്ച് വിതരണം ചെയ്തതായും ഹര്‍ജിക്കാര്‍ അറിയിച്ചു.

തുടര്‍ന്ന് പട്ടയ വിതരണത്തില്‍ ഹൈക്കോടതി ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന് ജസ്റ്റിസ് അനില്‍.കെ.നരേന്ദ്രന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. പട്ടയ വിതരണ നടപടികള്‍ ആരംഭിച്ച ഓരോരുത്തരുടെ കാര്യത്തിലും കോടതി നിര്‍ദ്ദേശങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന കാര്യം ചീഫ് സെക്രട്ടറി ബോധ്യപ്പെടുത്തണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. നടപടിക്രമങ്ങളെല്ലാം നേരത്തെ പൂര്‍ത്തിയായതാണെന്നും സ്റ്റേ നീക്കിയപ്പോള്‍ പട്ടയ വിതരണ നടപടികള്‍ ആരംഭിച്ചതാണെന്നുമുള്ള സര്‍ക്കാര്‍ വാദം കോടതി പൂര്‍ണ്ണമായും അംഗീകരിച്ചില്ല. തുടര്‍ന്നാണ് പട്ടയ വിതരണവുമായി ബന്ധപ്പെട്ട എല്ലാ തുടര്‍ നടപടികളും കോടതി സ്റ്റേ ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....