മോദിയും അമിത് ഷായും ‘രാജ്യദ്രോഹികൾ’ ; രാജ്യം വ്യവസായികൾക്ക് വിറ്റു: രാഹുൽ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കും ആർഎസ്എസിനും എതിരെ രൂക്ഷവിമർശനവുമായി ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇവർ ‘രാജ്യദ്രോഹികൾ’ ആണെന്നും ഭരണഘടനയെ ആക്രമിക്കുകയും സംവരണം ദുർബലപ്പെടുത്തുകയും രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ ഒരുപിടി വ്യവസായികൾക്ക് വില്പന നടത്തുകയുമാണെന്നും രാഹുൽ ആരോപിച്ചു. അമേഠിയിൽ നടന്ന ബഹുജൻ സ്വാഭിമാൻ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

ആർഎസ്എസ് പ്രവർത്തകർ നരേന്ദ്ര മോദിയെയും അമിത് ഷായെയും കുറിച്ച് സംസാരിക്കുകയാണെങ്കിൽ, നിങ്ങളുടെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജ്യദ്രോഹികളാണെന്നും നിങ്ങളുടെ സംഘടന രാജ്യദ്രോഹികളുടെ സംഘടനയാണെന്നും അവരോട് പരസ്യമായി പറയുക. അവർ ഇന്ത്യയെ വിറ്റുതുലയ്ക്കുകയും നമ്മുടെ ഭരണഘടനയെ ആക്രമിക്കുകയും ചെയ്തവരാണ്. നരേന്ദ്ര മോദി ഇന്ത്യയുടെ മുഴുവൻ സമ്പത്തും നിങ്ങളുടെ പോക്കറ്റിൽ നിന്ന് കൊള്ളയടിച്ചു. ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥ അദ്ദേഹം അദാനിക്കും അംബാനിക്കും കൈമാറിയെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....