ന്യൂഡല്‍ഹി : ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം വീണ്ടും മുന്നോട്ടുവെച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. അത് രാജ്യത്തിന്റെ ആവശ്യമാണെന്ന് ഭരണഘടനാ ദിനത്തില്‍ പ്രിസൈഡിംഗ് ഓഫീസര്‍മാരെ അഭിസംബോധന ചെയ്ത് പ്രസംഗിക്കവേ പ്രധാന മന്ത്രി പറഞ്ഞു. ഇടയ്ക്കിടെ തിരഞ്ഞെടുപ്പ് നടത്തേണ്ടി വരുന്നത് രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. അതിനാല്‍
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് അത്യാവശ്യമാണ്.
ചെറിയ ഇടവേളകളില്‍ രാജ്യത്ത് വിവിധ ഇടങ്ങളില്‍ തിരഞ്ഞെടുപ്പുകള്‍ നടക്കുന്നു. ഇത് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ വിഘാതമാണ് സൃഷ്ടിക്കുന്നത്. ഇക്കാര്യം വിലയിരുത്തി ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാകണം. ഏതു തലത്തിലുള്ള തിരഞ്ഞെടുപ്പായാലും എല്ലാറ്റിനും കൂടി ഒരു വോട്ടര്‍ പട്ടിക മതിയാകും. വ്യത്യസ്ത പട്ടികകള്‍ തയാറാക്കുന്നത് അനാവശ്യ ചെലവാണ് ഉണ്ടാക്കുന്നതെന്നും പ്രധാന മന്ത്രി വ്യക്തമാക്കി.
ഒരു രാജ്യം, ഒരു വോട്ടർ പട്ടിക, ഒരു തിരഞ്ഞെടുപ്പ് എന്നത് നല്ലൊരാശയമാണ്.
കൂറുമാറ്റ നിരോധന നിയമം എല്ലാ പോരായ്കകളും മാറ്റി കരുത്തുറ്റത്താക്കുകയും വേണം