പെരുമ്പാവൂര്‍ വെടിവെയ്‌പ്പു കേസിലെ ആറാം പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

For full experience, Download our mobile application:
Get it on Google Play

ആലുവ: പെരുമ്പാവൂര്‍ വെടിവെയ്‌പ്പു കേസിലെ ആറാം പ്രതിയായ വേങ്ങൂര്‍ മുടക്കുഴ മറ്റപ്പാടന്‍ വീട്ടില്‍ ലിയോ (25) യെ കാപ്പ ചുമത്തി ജയിലിലടച്ചു. അങ്കമാലി, പെരുമ്പാവൂര്‍ കുറുപ്പംപടി, കോതമംഗലം തുടങ്ങിയ സ്റ്റേഷനുകളില്‍ കൊലപാതകശ്രമം, ദേഹോപദ്രവം, കവര്‍ച്ച, ആയുധം കൈവശം വെയ്ക്കല്‍ തുടങ്ങി പത്തോളം കേസുകളില്‍ ലിയോ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാള്‍ ഇപ്പോള്‍ റിമാന്റിലാണ്. കഴിഞ്ഞ ജൂലൈയില്‍ അമല്‍ എന്നയാളെ നാടന്‍ ബോംബെറിഞ്ഞശേഷം വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് കുറുപ്പംപടി പോലീസ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ഈ കേസിലെ പ്രധാന പ്രതിയായ ലാലുവിനെയും സ്ഥിരം കുറ്റവാളിയായ അമലിനേയും കാപ്പ ചുമത്തി നേരത്തെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചിരുന്നു. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി കാപ്പ ചുമത്തി ഇതുവരെ 20 പേരെ ജയിലില്‍ അടച്ചതായും 23 പേരെ നാടുകടത്തിയതായും ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാണിമല ഉന്നതിയിൽ ഓണം ആഘോഷിച്ച് അബിൻ വർക്കി എംഎൽഎ

0
ആറന്മുള: കെ.കെ നായർ സാറിന് ശേഷം ഒരു എംഎൽഎ നാരങ്ങാനം മഹാണിമല...

ബിജെപി എംഎൽഎയുടെ മകൾ ക്ഷേത്രത്തിൽ വനിതാ എസ്ഐയുടെ മുഖത്തടിച്ച സംഭവം ; വീഡിയോ പുറത്ത്;...

0
ബെം​ഗളൂരു: ക്ഷേത്രത്തിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെ വനിതാ എസ്ഐയുടെ മുഖത്തടിച്ച് ബിജെപി എംഎൽഎയുടെ...

കുടുംബത്തിന്റെ ആത്മഹത്യക്ക് കാരണം ഗുരുതരമായ ഭീഷണിയെന്ന് കണ്ടെത്തൽ; പേരമകന്റെ കോച്ച് പിടിയിൽ

0
കാക്കിനഡ: ആന്ധ്രപ്രദേശിൽ ​ഗവ. എൻജിനീയറും കുടുംബവും ​പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ...

പോത്തൻകോടിൽ നിയന്ത്രണം വിട്ട കാർ മൂന്ന് സ്കൂട്ടറുകളിൽ ഇടിച്ച് അപകടം

0
തിരുവനന്തപുരം: പോത്തൻകോടിൽ നിയന്ത്രണം വിട്ട കാർ മൂന്ന് സ്കൂട്ടറുകളിൽ ഇടിച്ച്...