മോദി സർക്കാർ രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കുന്നു ; അഡ്വ. എം.എം നസീർ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജനാധിപത്യ സംവിധാനങ്ങളേയും ഭരണഘടനയേയും അട്ടിമറിച്ച് രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കുന്ന ഭരണമാണ് മോദി സർക്കാർ നടത്തുന്നതെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എം.എം നസീർ പറഞ്ഞു. പ്രതിപക്ഷ എം.പിമാരെ പാർലമെന്റിൽ നിന്നും സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് കേന്ദ്ര സർക്കാരിനെതിരെ നടത്തുന്ന രാജ്യവ്യാപക പ്രക്ഷോഭ പരിപാടിയുടെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനു മുൻപിൽ സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സദസ്സ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാർലമെന്റിലെ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് പ്രതിപക്ഷ കക്ഷികളേയും എതിർ ശബ്ദങ്ങളേയും നിശബ്ദമാക്കി സംഘ പരിവാർ അജണ്ഡ നടപ്പാക്കുവാനാണ് മോദിയും കൂട്ടരും ശ്രമിക്കുന്നതെന്ന് എം.എം നസീർ പറഞ്ഞു. രാജ്യത്തിന്റെ ജനാധിപത്യ സംവിധാനങ്ങളെയും മൂല്യങ്ങളെയും സംരക്ഷിക്കുവാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസും ഇൻഡ്യാ മുന്നണിയും പ്രതിഞ്ജാ ബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. മുൻ ഡി.സി.സി പ്രസിഡന്റ് പി. മോഹനരാജ്, യു.ഡി എഫ് ജില്ലാ കൺവീനർ എ. ഷംസുദ്ദീൻ, കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാൻ,
മാത്യു കുളത്തിങ്കൽ, കെ ജയവർമ്മ, എ സുരേഷ് കുമാർ, വെട്ടൂർ ജ്യോതിപ്രസാദ്,
സാമുവൽ കിഴക്കുപുറം, സിന്ധു അനിൽ, സജി കൊട്ടക്കാട്, കെ. ജാസിംകുട്ടി, റോഷൻ നായർ, സുനിൽ.എസ് ലാൽ, എം.സി ഷെറിഫ്, കാട്ടൂർ അബ്ദുൾസലാം,
ജി രഘുനാഥ്, ലിജു ജോർജ്, എസ് .വി പ്രസന്നകുമാർ , ഉണ്ണിക്കൃഷ്ണൻ നായർ,
ബ്ലോക്ക് പ്രസിഡന്റുമാരായ ജെറി മാത്യു സാം, എസ് ബിനു, ആർ ദേവകുമാർ ,
ദീനാമ്മ റോയി, പി.കെ മോഹൻ രാജ്, സക്കറിയ വർഗീസ്, ടി.എച്ച് സിറാജുദ്ദീൻ,
എസ്.അഫ്സൽ, നഹാസ് പത്തനംതിട്ട , അബ്ദുൾ കലാം ആസാദ്, റെനീസ് മുഹമ്മദ്, അജിത് മണ്ണിൽ, ഷാജി കുളനട, എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാ മഴ മുന്നറിയിപ്പുകളും പിൻവലിച്ചു ; സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല. മഴ മുന്നറിയിപ്പ്...

അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ കര്‍ശനനടപടിക്ക് ആഭ്യന്തരമന്ത്രി നിര്‍ദേശം...

0
തിരുവനന്തപുരം: അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ...

ടൊയോട്ടയുടെ ജനപ്രിയ മോഡലായ ഗ്ലാന്‍സയുടെ ഫെയ്‌സ് ലിഫ്റ്റ് ലോഞ്ച് ഒക്ടോബര്‍ 14ന്

0
ടൊയോട്ടയുടെ ജനപ്രിയ മോഡലായ ഗ്ലാൻസയുടെ ഫെയ്‌സ് ലിഫ്റ്റ് ഒക്ടോബർ 14ന് വിപണിയിൽ...

കൊല്ലത്ത് വനിതാ കണ്ടക്ടർക്കുനേരെ ലൈംഗികാതിക്രമം ; തമിഴ്നാട് സ്വദേശി പിടിയിൽ

0
കൊല്ലം : കെഎസ്ആർടിസി ബസിൽ വനിതാ കണ്ടക്ടർക്കു നേരെ ലൈംഗികാതിക്രമം നടത്തിയയാൾ...