ബിജെപി നേതാവിന്റെ ഭീഷണിപ്പെടുത്തിയുള്ള പണപിരിവ് നിർത്തണം ; പെരുനാട്ടില്‍ പ്രതിഷേധ സദസ്സ് നടത്തി സിപിഎം

For full experience, Download our mobile application:
Get it on Google Play

റാന്നി: പെരുനാട് പഞ്ചായത്തിലെ ബി.ജെ.പി നേതാവും വാർഡ് അംഗവുമായ അരുൺ അനിരുദ്ധന്റെ ഭീഷണിപ്പെടുത്തിയുള്ള പണപിരിവ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ(എം) നേതൃത്വത്തില്‍ പെരുനാട്ടില്‍ പ്രതിഷേധ സദസ്സ് നടത്തി. പഞ്ചായത്ത് അംഗവും പെരുനാട്ടിലെ ബിജെപി പ്രവർത്തകരും ചേർന്ന് കോൺട്രാക്ടർമാരെയും കച്ചവടക്കാരെയും ഭീഷണിപ്പെടുത്തിയും വീഡിയോ പകർത്തിയും അക്രമം കാട്ടിയും സ്വന്തം അക്കൗണ്ടിലും ബിനാമികളുടെ പേരിലും പണം വാങ്ങുന്നുവെന്നാണ് ആരോപണം. ഇത് ചോദ്യം ചെയ്യുന്നവർക്ക് നേരെ ഗുണ്ടായിസം കാണിക്കുന്നതായും പറയുന്നു.

പണപിരിവ് രൂക്ഷം ആയതോടെ ജനങ്ങൾ പരാതിയുമായി രംഗത്ത് വന്നു. പരാതിയിൻ മേൽ റാന്നി പോലീസ് കേസും എടുത്തു. ഈ ക്രിമിനൽ സംഘങ്ങൾക്ക് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് സിപിഐ(എം) നേതൃത്വത്തില്‍ സമരം നടത്തിയത്. സി ഐ ടി യു ജില്ലാ പ്രസിഡന്റ്‌ എസ് ഹരിദാസ് ഉദ്ഘാടനം ചെയ്തു. സിപിഐ(എം) പെരുനാട് ഏരിയ കമ്മിറ്റി അംഗം സി എസ് സുകുമാരൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം പി എസ് മോഹനൻ, ഏരിയ സെക്രട്ടറി എം എസ് രാജേന്ദ്രൻ, ലോക്കൽ സെക്രട്ടറി റോബിൻ കെ തോമസ്, സിപിഐ മണ്ഡലം സെക്രട്ടറിയേറ്റംഗം എസ് എസ് സുരേഷ്, വി ജി സുരേഷ്, പി കെ അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനും മുഹമ്മദ് റിയാസ് എംഎല്‍എക്കും ടി. വീണക്കുമെതിരായ ഇഡി നടപടികള്‍ക്കിടെ ഫേസ്ബുക് പോസ്റ്റുമായി...

0
കോഴിക്കോട്: മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസ് എംഎല്‍എക്കും...

പാലക്കാട് പട്ടാമ്പി ക്ഷേത്രത്തിൽ കവർച്ച നടത്തിയത് ബിജെപി നേതാക്കൾ

0
പാലക്കാട്: പാലക്കാട് പട്ടാമ്പി ക്ഷേത്രത്തിൽ കവർച്ച നടത്തിയത് ബിജെപി നേതാക്കൾ. പട്ടാമ്പി...

തലസ്ഥാനത്ത് നടന്ന എസ്എഫ്‌ഐ മാര്‍ച്ചിലെ സംഘർഷം ; കണ്ണൂര്‍ ജില്ലാ സെക്രട്ടറി അറസ്റ്റില്‍

0
കണ്ണൂര്‍: തിരുവനന്തപുരത്ത് നടന്ന എസ്എഫ്‌ഐ മാര്‍ച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി...

എല്ലാ മഴ മുന്നറിയിപ്പുകളും പിൻവലിച്ചു ; സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല. മഴ മുന്നറിയിപ്പ്...