പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ അപകടങ്ങൾ വർധിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്ന പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ അപകടങ്ങൾ വർധിക്കുന്നു. 22 ആം തീയതി മാത്രം കോന്നിയിൽ ചെറുതും വലുതുമായ നാല് അപകടങ്ങൾ ആണ് നടന്നത്. സംസ്ഥാന പാതയിൽ ഇളകൊള്ളൂർ പാലത്തിന് സമീപം അയ്യപ്പ ഭക്തർ സഞ്ചരിച്ച കാറും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റിരുന്നു. പിന്നീട് കോന്നിയിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചും റോഡ് കുറുകെ കടക്കുന്നതിനിടെ സ്ത്രീകളെ ബൈക്ക് ഇടിച്ചും ബൈക്ക് യാത്രക്കാരനും പരിക്കേറ്റു.

കോന്നിയിൽ ബൈക്ക് തമ്മിൽ കൂട്ടിയിടിച്ചും ബൈക്കിന്റെ സ്റ്റാൻഡ് റോഡിൽ തട്ടിയും അപകടങ്ങൾ ഉണ്ടായി. സംസ്ഥാന പാത നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ശേഷം കോന്നിയിൽ നിരവധി അപകടങ്ങൾ ആണ് ഉണ്ടായിട്ടുള്ളത്. ഇതിൽ മല്ലശേരിമുക്കിൽ ഉണ്ടായ അപകടത്തിൽ പിഞ്ചു കുഞ്ഞും വകയാർ ഉണ്ടായ അപകടത്തിൽ വൃദ്ധനും മരിച്ചിരുന്നു. കോന്നിയിൽ റോഡ് ടാറിങ് പൂർത്തിയായായ സ്ഥലങ്ങളിൽ ആവശ്യമായ സിഗ്ഗ്നൽ ബോർഡുകൾ സ്ഥാപിക്കാത്തത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. കൂടാതെ വാഹനങ്ങളുടെ അമിത വേഗതയും അപകടങ്ങൾ വർധിപ്പിക്കുന്നു. കൂടാതെ അപകട മേഖലകളിൽ അപകട മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലാ എംഎൽഎ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

0
തിരുവനന്തപുരം: പാലാ എംഎൽഎ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ...

ക്ഷേത്രത്തിൽ നിന്നും ഭക്തന്റെ മൊബൈൽ ഫോൺ കവർന്ന മുൻ പോലീസുകാരൻ അറസ്റ്റിൽ

0
കണ്ണൂർ: ക്ഷേത്രത്തിൽ നിന്നും ഭക്തന്റെ മൊബൈൽ ഫോൺ കവർന്ന മുൻ പോലീസുകാരൻ...

സിനിമാ ചിത്രീകരണത്തിനിടെ നടൻ ഷറഫുദ്ദീന് മുഖത്ത് പരിക്കേറ്റു

0
ബംഗളൂരു: നടന്‍ ഷറഫുദ്ദീന് പരിക്കേറ്റു. മൈസൂരില്‍ സിനിമാ ചിത്രീകരണത്തിനിടെയാണ് സംഭവം....

പ്രളയ ദുരിതാശ്വാസ ധനസഹായവും വ്യാപാരികൾക്കുള്ള വായ്പയും വിതരണം ചെയ്യാത്തത് ജനങ്ങളോടുള്ള വെല്ലുവിളി : കേരള...

0
റാന്നി : പ്രളയബാധിതർക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 10,000 രൂപയുടെ അടിയന്തിര...