മോദിസർക്കാരിന്റെ പതിനൊന്നുവർഷത്തെ ഭരണകാലം സ്വർണലിപികളിലെഴുതും – ബിജെപി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: എൻഡിഎ സർക്കാരിന്റെ പതിനൊന്നുവർഷത്തെ ഭരണകാലത്ത് നടത്തിയത് സ്വർണലിപികളിൽ രേഖപ്പെടുത്താവുന്ന പ്രവർത്തനങ്ങളെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ. മൂന്നാം മോദിസർക്കാരിന്റെ ഒന്നാംവാർഷികത്തിൽ ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രികൂടിയായ നഡ്ഡ. 2014-നുമുൻപ്‌ യുപിഎ ഭരണകാലത്ത് അഴിമതിയും പ്രീണനരാഷ്ട്രീയവുമാണ് രാജ്യത്താകെ നിറഞ്ഞിരുന്നത്. മോദി വന്നശേഷം അതാകെ മാറി. എല്ലാവരിലേക്കും വികസനമെത്തിക്കാൻ എൻഡിഎ സർക്കാർ ശ്രമിച്ചു.ഭാവിയിലേക്കുള്ള അടിത്തറയാണ് ഈ പതിറ്റാണ്ട്. വികസിതഭാരതം മുന്നിൽക്കാണുന്നതാണ് സർക്കാരിന്റെ നയങ്ങളെല്ലാം. സാമ്പത്തികരംഗത്തും പുരോഗതിയാണ്. ഭീകരവാദത്തോട് സന്ധിയില്ലാത്ത നിലപാടാണ് പ്രധാനമന്ത്രിക്കുള്ളത്. അതിർത്തി കടന്നുള്ള തിരിച്ചടി രാജ്യം കണ്ടു – നഡ്ഡ പറഞ്ഞു. മോദിസർക്കാർ കാലാവധി പൂർത്തിയാക്കുകമാത്രമല്ല, അടുത്ത സർക്കാരുണ്ടാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചും മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചും ലോക്‌സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി നടത്തിയ പ്രസ്താവന നിരുത്തരവാദപരമാണെന്ന് നഡ്ഡ ആരോപിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...