Monday, April 14, 2025 2:06 pm

‘ഇന്ത്യ ഊഷ്മള ബന്ധം ആഗ്രഹിക്കുന്നു’ ; ഇമ്രാന്‍ ഖാന് കത്തയച്ച് പ്രധാനമന്ത്രി മോദി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പാക്കിസ്ഥാനുമായി ഊഷ്മളമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് ഇന്ത്യ. എന്നാല്‍ ഇതിനായി വിശ്വാസത്തിന്റെ അന്തരീക്ഷവും ഭീകരതയും ശത്രുതയും ഇല്ലാത്ത അവസ്ഥയും അനിവാര്യമാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനയച്ച കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. പാക്ക് ദിനത്തിന്റെ ഭാഗമായി പാക്കിസ്ഥാനിലെ ജനങ്ങള്‍ ആശംസ അര്‍പ്പിച്ചുകൊണ്ടാണ് മോദി കത്തയച്ചത്.

അയല്‍ രാജ്യമെന്ന നിലയില്‍ പാക്കിസ്ഥാനിലെ ജനങ്ങളുമായി ഇന്ത്യ ഹൃദ്യമായ ബന്ധമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ ഇതിന് വിശ്വാസത്തിന്റെ അന്തരീക്ഷവും ഭീകരത ഇല്ലാത്ത അവസ്ഥയും അനിവാര്യമാണെന്നും കത്തില്‍ പറയുന്നു. ഇന്ത്യ-പാക്ക് ബന്ധത്തില്‍ പ്രത്യാശാനിര്‍ഭരമായ സൂചനകളാണ് ഇപ്പോള്‍ ഉണ്ടാകുന്നത്. കഴിഞ്ഞ മാസം ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ ഇരുരാജ്യങ്ങളുടെയും സൈന്യങ്ങള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടത്തിയിരുന്നു.

സിന്ധു നദീജല കമ്മിഷന്‍ (പെര്‍മനന്റ് ഇന്‍ഡസ് കമ്മിഷന്‍) യോഗത്തില്‍ പങ്കെടുക്കാന്‍ പാക് പ്രതിനിധി സംഘം ഇന്ത്യയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടരവര്‍ഷത്തിനിടെ ആദ്യമായാണ് യോഗം ചേരുന്നത്. പാക്കിസ്ഥാനുമായി സൗഹാര്‍ദപരമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും അതിനുള്ള സാഹചര്യമൊരുക്കേണ്ട ഉത്തരവാദിത്തം പാക്കിസ്ഥാനാണെന്നും വിദേശകാര്യ സെക്രട്ടറി ഹര്‍ഷ്‌വര്‍ധന്‍ ശ്രിംഗ്ല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ പിന്‍വലിച്ചതിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പെൺകുഞ്ഞിന് ജന്മം നൽകിയതിന് ഭാര്യയെ ചുറ്റികയും സ്ക്രൂഡ്രൈവറും കൊണ്ട് ആക്രമിച്ച് ഭർത്താവ്

0
ഡെറാഡൂൺ: പെൺകുഞ്ഞിന് ജന്മം നൽകിയതിൻറെ പേരിൽ ഭാര്യയെ ചുറ്റികയും സ്ക്രൂഡ്രൈവറും കൊണ്ട്...

കുടിയേറ്റക്കാർ 30 ദിവസത്തിനുള്ളിൽ രാജ്യംവിടണമെന്ന്‌ അമേരിക്ക

0
അമേരിക്ക: രാജ്യത്ത്‌ രേഖകളില്ലാതെ കഴിയുന്ന കുടിയേറ്റക്കാർ ഉടൻ രാജ്യം വിടണമെന്ന് അമേരിക്ക....

ചിക്കൻ കറിക്ക് ചൂട് കുറവ് ; ഹോട്ടലുടമയെ ഭക്ഷണം കഴിക്കാനെത്തിയ സംഘം ആക്രമിച്ചു

0
തിരുവനന്തപുരം: ചിക്കൻ കറിക്ക് ചൂട് കുറവാണെന്നതിന്‍റെ പേരിൽ ഹോട്ടലുടമയെ ഭക്ഷണം കഴിക്കാനെത്തിയ...

ബാലുശ്ശേരിയില്‍ ഹോട്ടലിന്‍റെ ഡെലിവറിക്കായി ഉപയോഗിച്ചു വന്നിരുന്ന ബൈക്കിന് തീയിട്ടു

0
കോഴിക്കോട്: ബാലുശ്ശേരിയില്‍ ഹോട്ടലിന്‍റെ ഡെലിവറിക്കായി ഉപയോഗിച്ചു വന്നിരുന്ന ബൈക്കിന് തീയിട്ടു. സംഭവത്തിൽ...