ബിജെപി വോട്ട് വേണ്ടെന്ന് പറയില്ല ; സിപിഎം പറഞ്ഞിട്ടുണ്ടോ : ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഗുരുവായൂരിലും തലശേരിയിലും ബിജെപി വോട്ട് വേണ്ടെന്നു പറയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ടു വേണ്ടെന്ന് രാഷ്ട്രീയ പാര്‍ട്ടികളൊന്നും പറയില്ല. ബിജെപി വോട്ടുവേണ്ടെന്ന് സിപിഎം പറഞ്ഞിട്ടുണ്ടോ എന്നും ചെന്നിത്തല ചോദിച്ചു. എൽഡിഎഫ് സർക്കാർ തിരഞ്ഞെടുപ്പ് അഴിമതി നടത്തുകയാണ്. എൽപി, യുപി സ്‌കൂൾ കുട്ടികൾക്ക് സെപ്റ്റംബർ മുതൽ കൊടുക്കേണ്ട അരി പിടിച്ചുവച്ചു, തിരഞ്ഞെടുപ്പ് പ്രമാണിച്ച് ഇപ്പോഴാണ് വിതരണം ചെയ്യുന്നത്. വിഷുവിന് വിതരണം ചെയ്യേണ്ട കിറ്റ് വളരെ നേരത്തെയാക്കി ഏപ്രിൽ 6ന് മുൻപ് വിതരണം ചെയ്യുന്നു.

ഓണത്തിന് കൃത്യസമയത്തു കിറ്റ് വിതരണം ചെയ്തിട്ടില്ല. എന്നാൽ തിരഞ്ഞെടുപ്പ് കണക്കിലെടുത്തു വിഷുവിന് വളരെ മുൻപുതന്നെ കിറ്റ് കൊടുക്കുന്നു. ഏപ്രിൽ, മേയ് മാസങ്ങളിലെ പെൻഷൻ ഒരുമിച്ചു തിരഞ്ഞെടുപ്പിന് മുൻപ് വിതരണം ചെയ്യുകയാണ്. ഇവയെല്ലാം തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്ക് മേൽക്കൈ നേടാനുള്ള സാഹചര്യം സൃഷ്ടിക്കുന്ന നടപടികൾ ആണ്. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകും. യുഡിഎഫ് അധികാരത്തിൽ വന്നാൽ പൗരത്വ ഭേദഗതി നിയമം അറബിക്കടലിൽ എറിയുമെന്നും അമിത് ഷായുടെ പ്രസ്താവനയ്ക്ക് മറുപടിയായി ചെന്നിത്തല പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...