പത്തനംതിട്ടയില്‍ ഇന്ന് 117 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – മാര്‍ച്ച് 24

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 117 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശത്ത് നിന്ന് വന്നവരും അഞ്ചു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും 108 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത ഏഴു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (അടൂര്‍) 5
2 പന്തളം (കുരമ്പാല) 3
3 പത്തനംതിട്ട (പത്തനംതിട്ട) 6
4 തിരുവല്ല (കാവുംഭാഗം, മുത്തൂര്‍) 3
5 ആനിക്കാട് (പുന്നവേലി, ആനിക്കാട്) 4
6 ആറന്മുള (കുറിച്ചിമുട്ടം) 3
7 അരുവാപുലം (ഐരവണ്‍, കൊക്കാത്തോട്) 3
8 അയിരൂര്‍ (തേക്കുങ്കല്‍) 1
9 ചെറുകോല്‍ (വയലത്തല) 1
10 ഏറത്ത് (ചൂരക്കോട്) 4
11 ഏനാദിമംഗലം (ഇളമണ്ണൂര്‍, പൂതങ്കര) 3
12 ഇരവിപേരൂര്‍ (ഈസ്റ്റ് ഓതറ, ഇരവിപേരൂര്‍) 4
13 ഏഴംകുളം (ഇളങ്ങമംഗലം, മരുതിമൂട്) 3
14 കടമ്പനാട് (മണ്ണടി, കടമ്പനാട്) 2
15 കടപ്ര (വളഞ്ഞവട്ടം) 2
16 കലഞ്ഞൂര്‍ (തിടി, കൂടല്‍) 3
17 കവിയൂര്‍ (കവിയൂര്‍) 2
18 കൊടുമണ്‍ (അങ്ങാടിക്കല്‍ സൗത്ത്, കൊടുമണ്‍) 4
19 കോയിപ്രം (കുറങ്ങഴ, പുല്ലാട്) 2
20 കോന്നി (കോന്നി) 2
21 കൊറ്റനാട് (തീയാടിക്കല്‍, പെരുമ്പെട്ടി) 5
22 കോഴഞ്ചേരി (കോഴഞ്ചേരി) 2
23 കുളനട (ഉളളന്നൂര്‍) 3
24 കുന്നന്താനം (ആഞ്ഞിലിത്താനം, പാലയ്ക്കാതകിടി) 7
25 കുറ്റൂര്‍ (വെസ്റ്റ് ഓതറ) 1
26 മല്ലപ്പളളി (നാരകത്താണി) 5
27 മെഴുവേലി (കുഴിക്കാല) 1
28 നാറാണംമൂഴി (അടിച്ചിപ്പുഴ, കക്കുടുമണ്‍) 5
29 നാരങ്ങാനം (നാരങ്ങാനം) 1
30 നെടുമ്പ്രം (കല്ലുങ്കല്‍) 1
31 ഓമല്ലൂര്‍ (ഓമല്ലൂര്‍) 1
32 പളളിക്കല്‍ (അമ്മകണ്ടകര, പളളിക്കല്‍) 3
33 പെരിങ്ങര (മേപ്രാല്‍, വേങ്ങല്‍) 2
34 പ്രമാടം (മല്ലശ്ശേരി) 1
35 പുറമറ്റം (വെണ്ണിക്കുളം, പുറമറ്റം) 4
36 റാന്നി (ഇടമണ്‍) 1
37 റാന്നി പഴവങ്ങാടി (മക്കപ്പുഴ, കരികുളം, ചേത്തയ്ക്കല്‍) 5
38 സീതത്തോട് (കൊച്ചുകോയിക്കല്‍) 1
39 തണ്ണിത്തോട് (തണ്ണിത്തോട്, തേക്കുതോട്) 5
40 വടശ്ശേരിക്കര (വടശ്ശേരിക്കര) 2
41 വളളിക്കോട് (ഞക്കുനിലം) 1

ജില്ലയില്‍ ഇതുവരെ ആകെ 59633 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 53904 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ജില്ലയില്‍ ഇന്ന് 104 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 57878 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1386 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1173 പേര്‍ ജില്ലയിലും 213 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1. ജില്ലാ ആശുപത്രി കോഴഞ്ചേരി 51
2. റാന്നി മേനാംതോട്ടം സി.എസ്.എല്‍.റ്റി.സി 11
3. പന്തളം അര്‍ച്ചന സി.എഫ്.എല്‍.റ്റി.സി 35
4. മുസലിയാര്‍ സി.എസ്.എല്‍.റ്റി.സി പത്തനംതിട്ട 10
5. പെരുനാട് കാര്‍മ്മല്‍ സി.എഫ്.എല്‍.റ്റി.സി 14
6. പത്തനംതിട്ട ജിയോ സി.എഫ്.എല്‍.റ്റി.സി 2
7. ആനിക്കാട് സി.എഫ്.എല്‍.റ്റി.സി 4
8. പന്തളം-തെക്കേക്കര സി.എഫ്.എല്‍.റ്റി.സി 6
9. കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 897
10. സ്വകാര്യ ആശുപത്രികളില്‍ 78
ആകെ 1108

ജില്ലയില്‍ 1842 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2709 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3085 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 210 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 49 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 7636 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
സര്‍ക്കാര്‍ ലാബുകളിലെ പരിശോധനാ വിവരങ്ങള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍ പരിശോധന) 208155, 342, 208497.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 193366, 194, 193560.
3 റാപ്പിഡ് ആന്റിജന്‍ (വീണ്‍ണ്ടും നടത്തിയത്) 41212, 91, 41303.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 7129, 19, 7148.
6 സി.ബി.നാറ്റ് പരിശോധന 632, 0, 632.

സര്‍ക്കാര്‍ ലാബുകളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 450979, 646, 451625.
സ്വകാര്യ ആശുപത്രികളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 261145, 1934, 263079.
ആകെ സാമ്പിളുകള്‍ (സര്‍ക്കാര്‍ + സ്വകാര്യം) 712124, 2580, 714704.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 2580 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1226 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.20 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.34 ശതമാനമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 68 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 114 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 262 കോളുകള്‍ നടത്തുകയും മൂന്നു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിജയം എപ്പോഴും വിനയത്തോടെയാകണം ; സിജെപി അംഗങ്ങൾ നടത്തിയ ആഘോഷത്തിൽ പ്രതികരിച്ച് സോനം വാങ്ചുക്

0
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജിയെത്തുടർന്ന് കോക്രോച്ച് ജനതാ...

യുകെയിൽ ചൂട് കൂടും : വയോധികരും രോഗികളും അതീവ ജാഗ്രത പാലിക്കണം ; മുന്നറിയിപ്പ്

0
ലണ്ടൻ : യുകെയിൽ ഉഷ്ണതരംഗം ശക്തിപ്രാപിക്കാനിരിക്കെ, കനത്ത ചൂട് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാേയക്കുമെന്ന...

വാഗമണ്ണിലെ മൊട്ടക്കുന്നിൽ വ്യാജ പട്ടയത്തിന്റെ മറവിൽ കയ്യേറ്റം നടന്നെന്ന പരാതിയിൽ പരിശേധന

0
ഇടുക്കി: ഇടുക്കി വാഗമണ്ണിലെ മൊട്ടക്കുന്നിൽ വ്യാജ പട്ടയത്തിന്റെ മറവിൽ കയ്യേറ്റം നടന്നെന്ന...

പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിലും ലോക്സഭയിൽ പൊതു പരീക്ഷാ ഭേദഗതി ബില്ലിന്മേലുള്ള ചർച്ചകൾ ആരംഭിച്ചു

0
ഡൽഹി: പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിലും ലോക്സഭയിൽ പൊതു പരീക്ഷാ ഭേദഗതി ബില്ലിന്മേലുള്ള ചർച്ചകൾ...