‘ഇന്ത്യ ഊഷ്മള ബന്ധം ആഗ്രഹിക്കുന്നു’ ; ഇമ്രാന്‍ ഖാന് കത്തയച്ച് പ്രധാനമന്ത്രി മോദി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പാക്കിസ്ഥാനുമായി ഊഷ്മളമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് ഇന്ത്യ. എന്നാല്‍ ഇതിനായി വിശ്വാസത്തിന്റെ അന്തരീക്ഷവും ഭീകരതയും ശത്രുതയും ഇല്ലാത്ത അവസ്ഥയും അനിവാര്യമാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനയച്ച കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. പാക്ക് ദിനത്തിന്റെ ഭാഗമായി പാക്കിസ്ഥാനിലെ ജനങ്ങള്‍ ആശംസ അര്‍പ്പിച്ചുകൊണ്ടാണ് മോദി കത്തയച്ചത്.

അയല്‍ രാജ്യമെന്ന നിലയില്‍ പാക്കിസ്ഥാനിലെ ജനങ്ങളുമായി ഇന്ത്യ ഹൃദ്യമായ ബന്ധമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ ഇതിന് വിശ്വാസത്തിന്റെ അന്തരീക്ഷവും ഭീകരത ഇല്ലാത്ത അവസ്ഥയും അനിവാര്യമാണെന്നും കത്തില്‍ പറയുന്നു. ഇന്ത്യ-പാക്ക് ബന്ധത്തില്‍ പ്രത്യാശാനിര്‍ഭരമായ സൂചനകളാണ് ഇപ്പോള്‍ ഉണ്ടാകുന്നത്. കഴിഞ്ഞ മാസം ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ ഇരുരാജ്യങ്ങളുടെയും സൈന്യങ്ങള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടത്തിയിരുന്നു.

സിന്ധു നദീജല കമ്മിഷന്‍ (പെര്‍മനന്റ് ഇന്‍ഡസ് കമ്മിഷന്‍) യോഗത്തില്‍ പങ്കെടുക്കാന്‍ പാക് പ്രതിനിധി സംഘം ഇന്ത്യയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടരവര്‍ഷത്തിനിടെ ആദ്യമായാണ് യോഗം ചേരുന്നത്. പാക്കിസ്ഥാനുമായി സൗഹാര്‍ദപരമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും അതിനുള്ള സാഹചര്യമൊരുക്കേണ്ട ഉത്തരവാദിത്തം പാക്കിസ്ഥാനാണെന്നും വിദേശകാര്യ സെക്രട്ടറി ഹര്‍ഷ്‌വര്‍ധന്‍ ശ്രിംഗ്ല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ പിന്‍വലിച്ചതിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...