മുംബൈ: റഷ്യ – യുക്രൈന്‍ യുദ്ധം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ട് രണ്ട് മണിക്കൂര്‍ നിര്‍ത്തിവെപ്പിച്ചുവെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേ. യുക്രൈനില്‍നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളെ രക്ഷപ്പെടുത്താനാണ് മോദി ഇങ്ങനെ ചെയ്തതെന്നും നിയമസഭയില്‍ ഷിന്ദേ അവകാശപ്പെട്ടു.
ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിക്കും ഒരു യുദ്ധം നിര്‍ത്തിവെപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, പ്രധാനമന്ത്രി മോദി റഷ്യ – യുക്രൈന്‍ യുദ്ധം രണ്ട് മണിക്കൂര്‍ നിര്‍ത്തിവെപ്പിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തുന്നത് ഉറപ്പാക്കി. യുക്രൈനെ റഷ്യ ആക്രമിച്ചപ്പോള്‍ നിരവധി ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് അവിടെ കുടുങ്ങിയത്. ഇതോടെ തങ്ങളുടെ കുട്ടികളെ സുരക്ഷിതരായി നാട്ടിലെത്തിക്കണമെന്ന് രക്ഷിതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥിച്ചു. അതോടെയാണ് യുദ്ധം രണ്ട് മണിക്കൂര്‍ നിര്‍ത്തിവെപ്പിച്ചതും ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സുരക്ഷിതമായ മടക്കം ഉറപ്പാക്കിയതും ഷിന്ദേ പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























