ക്യാമ്പസുകളിൽ എസ്എഫ് ഐ ഗുണ്ടായിസം ; മുഖ്യമന്ത്രിയും സിപിഎമ്മും ക്രിമിനലുകളെ സംരക്ഷിക്കുന്നു – കെ.സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐക്കെതിരെ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ രംഗത്ത്.എസ് എഫ് ഐ പ്രവർത്തിക്കുന്നത് ഭീകര സംഘടനകളെ പോലെയാണ്. മുഖ്യമന്ത്രിയും എംവി ഗോവിന്ദനും എസ് എഫ് ഐക്കാരെ കയറൂരി വിട്ടിരിക്കുകയാണ്. ക്യാമ്പസുകളിൽ എസ് എഫ് ഐ ഗുണ്ടായിസം വ്യാപിക്കുകയാണ്. മുഖ്യമന്ത്രിയും സിപിഎമ്മും എസ്എഫ്ഐ ക്രിമിനലുകളെ സംരക്ഷിക്കുകയാണ്.പാർട്ടി തകർന്ന് തരിപ്പണമായിട്ടും സി പി എം പാഠം പഠിച്ചിട്ടില് , തെറ്റുതിരുത്താനും അവർ തയ്യാറല്ല. മുഖ്യമന്ത്രി മൗനം വെടിയണം. അല്‍പമെങ്കിലും ആത്മാർത്ഥത ആഭ്യന്തരമന്ത്രിയെന്ന നിലയിലുണ്ടെങ്കിൽ പ്രിൽസിപ്പലിനെ ആക്രമിച്ച കൊടും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എസ്എഫ് ഐ നേതാവ് നടത്തിയ ഭീഷണി പ്രസംഗത്തിനെതിരെ കോളേജ് അധികൃതർ പരാതി നൽകിയേക്കും. പോലീസ് സ്വമേധയ ഈ കാര്യത്തിൽ എന്ത് നടപടി സ്വീകരിക്കുമെന്ന് അറിഞ്ഞ ശേഷം മാനേജ്മെന്‍റുമായി ആലോചിച്ച് പരാതി നൽകുമെന്നു കോളേജ് പ്രിൻസിപ്പൽ സുനിൽ ഭാസ്കർ പറഞ്ഞു. അതെ സമയം എസ്എഫ്ഐ പ്രവർത്തകർ മർദിച്ചെന്ന പരാതിയിൽ പ്രിൻസിപ്പലിന്‍റെ മൊഴി പോലീസ് ഇത് വരെയും രേഖപെടുത്തിയിട്ടില്ല. എന്നാൽ പ്രിൻസിപ്പലിനെതിരായ പരാതിയിൽ എസ് എഫ് ഐ നേതാവ് അഭിനവിന്‍റെ മൊഴി ഇന്ന് പോലീസ് രേഖപെടുത്തും.. കോളേജിലെ സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പെടെ വിലയിരുത്തിയാണ് കേസിലെ അന്വേഷണം മുന്നോട്ട് പോകുന്നതെന്ന് പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...