സഹകരണ സംഘം : ഭരണസമിതി അംഗങ്ങളുടെ കാലാവധി 3 ടേം ; ഭേദഗതി സ്റ്റേ ചെയ്യാതെ ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: തുടര്‍ച്ചയായി മൂന്നുതവണ സഹകരണ സ്ഥാപനത്തിലെ ഭരണസമിതി അംഗമായിരുന്നവര്‍ വീണ്ടും മത്സരിക്കുന്നത് വിലക്കുന്ന സഹകരണ നിയമഭേദഗതിയില്‍ ഇടപെടാതെ ഹൈക്കോടതി. നിയമഭേദഗതിക്കെതിരേ കുമരകം പുതുപ്പള്ളി ഏലൂര്‍ സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് അടക്കമുള്ളവര്‍ സമര്‍പ്പിച്ച 27 ഹര്‍ജികളാണ് ഹൈക്കോടതിയുടെ മുന്നിലെത്തിയത്. മൂന്നുതവണ തുടര്‍ച്ചയായി അംഗങ്ങളായവര്‍ മത്സരിക്കുന്നത് വിലക്കുന്ന ഭേദഗതി സ്റ്റേചെയ്യണമെന്ന ഇടക്കാല ആവശ്യം കോടതി അനുവദിച്ചില്ല. സഹകരണനിയമഭേദഗതി നിലവില്‍വന്നസാഹചര്യത്തില്‍ കോടതി ഇടപെടരുതെന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ നിയമഭേദഗതിയുടെ ഭരണഘടനാസാധുത പിന്നീട് വിശദമായി പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി.

ഒരേ വ്യക്തികള്‍തന്നെ അധികകാലം അധികാരസ്ഥാനത്ത് തുടരുന്നത് അധികാരകേന്ദ്രീകരണത്തിനും അഴിമതിക്കും സാഹചര്യം ഒരുക്കുമെന്ന് സര്‍ക്കാര്‍ വാദിച്ചു. ഇതുപോലെയുള്ള വ്യവസ്ഥകള്‍ മറ്റ് സംസ്ഥാനങ്ങളിലുമുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. അനഭിലഷണീയമായ പ്രവൃത്തികള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ സമഗ്രമായ നിയമഭേദഗതി കൊണ്ടുവന്നത്. മാത്രമല്ല സഹകാരികള്‍, നിയമജ്ഞര്‍ തുടങ്ങിയവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് 57 വകുപ്പുകള്‍ ഭേദഗതി ചെയ്തതെന്നും വിശദീകരിച്ചു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...