ചന്ദ്രിക കള്ളപ്പണ ഇടപാട് ; മുഈന്‍ അലി തങ്ങള്‍ക്ക് ഇ ഡി നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ മുഈനലി തങ്ങള്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടിസ്. ഈ മാസം 17ന് കൊച്ചിയിലെ ഇ.ഡി ഓഫിസില്‍ മൊഴിയെടുക്കലിന് ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ചന്ദ്രിക കള്ളപ്പണ ഇടപാട് കേസില്‍ മുഈനലി തങ്ങളുടെ മൊഴിയെടുക്കാനും തെളിവ് ശേഖരിക്കാനുമാണ് ഇ.ഡി വിളിച്ചുവരുത്തുന്നത്. പി കെ കുഞ്ഞാലിക്കുട്ടിക്കെതിരായ തെളിവുകള്‍ മുഈനലി തങ്ങളുടെ പക്കലുണ്ടെന്ന നിഗമനത്തിലാണ് ഇ.ഡി.

കെ.ടി ജലീല്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ ചന്ദ്രികയുടെ അക്കൗണ്ടില്‍ 10 കോടി രൂപ എത്തിയതില്‍ ദുരൂഹതയുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. പത്രത്തിന്റെ ആവശ്യങ്ങള്‍ക്കായല്ല പണം എത്തിയതെന്ന കണ്ടെത്തലിലാണ് അന്വേഷണ സംഘം.

ചന്ദ്രിക ദിനപ്പത്രത്തെയും ലീഗ് സ്ഥാപനങ്ങളെയും മറയാക്കി പി കെ കുഞ്ഞാലിക്കുട്ടി കള്ളപ്പണം വളുപ്പിച്ചെന്നായിരുന്നു മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീലിന്റെ ആരോപണം. ഇത് സംബന്ധിച്ച തെളിവുകള്‍ ജലീല്‍ ഇ.ഡിക്ക് കൈമാറുകയും ചെയ്തിരുന്നു. ഇ.ഡി ഓഫിസില്‍ നേരിട്ടെത്തിയായിരുന്നു ജലീല്‍ തെളിവുകള്‍ കൈമാറിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയമം പാലിക്കാതെ സ്ത്രീയുടെ കിടപ്പറയിലേക്ക് ഇടിച്ചു കയറുന്നതും മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുന്നതും സ്വകാര്യതക്കും അഭിമാനത്തിനും...

0
മുംബൈ: കേസിന്റെ പേരില്‍ നിയമം പാലിക്കാതെ സ്ത്രീയുടെ കിടപ്പറയിലേക്ക് ഇടിച്ചു കയറുന്നതും...

കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നശേഷം നടപ്പിലാക്കുന്നത് ഇരട്ട നീതിയെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി...

0
തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നശേഷം നടപ്പിലാക്കുന്നത് ഇരട്ട നീതിയെന്ന് സിപിഎം...

ത്രിഭാഷാ പഠനത്തിന് മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി സിബിഎസ്ഇ

0
ദില്ലി: ത്രിഭാഷാ പഠനത്തിന് മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി സിബിഎസ്ഇ. ഈ വർഷത്തെ...

പ്രതിപക്ഷ ഉപനേതാവ് പദവി ; സി പി എമ്മും സി പി ഐയും തമ്മിൽ...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലിയുള്ള ഇടതുമുന്നണിയിലെ അസാധാരണ പ്രതിസന്ധി തുടരും. ഇക്കാര്യത്തിൽ...