ആത്മഹത്യ ചെയ്ത മോഫിയയ്ക്ക് നീതി ലഭിക്കണമെന്ന് സഹപാഠികള്‍

For full experience, Download our mobile application:
Get it on Google Play

ആലുവ : ഭര്‍തൃപീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മോഫിയയ്ക്ക് നീതി ലഭിക്കണമെന്ന് തൊടുപുഴ അല്‍ അസര്‍ കോളേജിലെ സഹപാഠികള്‍. മോഫിയയെ ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിക്കുന്നതായി തങ്ങളോട് പറയുമായിരുന്നു. കോളേജിലെ കലാതിലകം കൂടിയായിരുന്ന ഉറ്റസുഹൃത്തിന്റെ വേര്‍പാടിന്റെ ഞെട്ടലിലാണ് അവരിപ്പോഴും.

മോഫിയയുടെ ചേതനയറ്റ ശരീരം അവസാനമായി കാണാനെത്തിയ സഹപാഠികള്‍ക്ക് താങ്ങാനാവുന്നതിനും അപ്പുറമായിരുന്നു. എപ്പോഴും ചിരിച്ച മുഖത്തോടെ സംസാരിക്കുന്നവള്‍. എല്ലാവരോടും സൗഹൃദം കാത്തുസൂക്ഷിക്കുന്നവള്‍. എന്നാല്‍ വിവാഹത്തോടെ എല്ലാം അവസാനിച്ചു. പിന്നീട് അവളെ വിളിക്കുമ്പോഴെല്ലാം ഭര്‍തൃ വീട്ടില്‍ അനുഭവിക്കുന്ന കൊടിയ പീഡനങ്ങളായിരുന്നു പറയാനുണ്ടായിരുന്നതെന്ന് തൊടുപുഴ അല്‍ അസര്‍ കോളേജിലെ സഹപാഠി സേതുനാഥ്

കോളേജിലെ കലാതിലകം കൂടിയായിരുന്ന മോഫിയ നല്ലൊരു ആര്‍ട്ടിസ്റ്റ് കൂടിയായിരുന്നുവെന്ന് ഉറ്റസുഹൃത്തായ ജോബിന്‍ ഓര്‍ക്കുന്നു. എല്ലാ ദുഖങ്ങളും മറികടന്ന് പുതിയ ജീവിതത്തിലേക്ക് അവള്‍ കടന്നുവരികയായിരുന്നു. പോലീസ് സ്റ്റേഷനില്‍ പോകുന്നതിന് മുമ്പും തന്നെ വിളിച്ചു. എന്നാല്‍ തിരികെ എത്തിയ ശേഷം വിളിച്ചില്ലെന്ന് ജോബിന്‍ പറയുന്നു. തൊടുപുഴ അല്‍ അസര്‍ കോളേജിലെ അവസാന വര്‍ഷ നിയമ വിദ്യാര്‍ത്ഥിനിയായിരുന്നു മോഫിയ. പ്രിയപ്പെട്ട കൂട്ടുകാരിയെ അവസാനമായി കാണാന്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം എത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....