കേരളത്തിലെ ജനങ്ങൾക്കൊപ്പം നിൽക്കുകയാണ് വേണ്ടത് ; വി മുരളീധരന് മറുപടിയുമായി മുഹമ്മദ്‌ റിയാസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ റെയിൽ സിൽവർലൈൻ വിഷയത്തിൽ കേരളത്തിലെ ജനങ്ങൾക്കൊപ്പം നിൽക്കുകയാണ് വേണ്ടതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കെ റെയിൽ വിഷയത്തിൽ കേന്ദ്രസഹമന്ത്രി വി മുരളീധരന് മറുപടിയുമായി രംഗത്തെത്തുകയായിരുന്നു മന്ത്രി മുഹമ്മദ്‌ റിയാസ്. കുതിരാൻ വിഷയത്തിലും സംസ്ഥാനത്തെ എതിർക്കുന്ന നടപടി വി മരളീധരനിൽ നിന്നുണ്ടായി.

അന്നും കേരളത്തിൽ നിന്നുള്ള മന്ത്രിമാർ മറുപടി പറഞ്ഞിട്ടില്ല എന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു. വികസനവിഷയത്തിൽ അദ്ദേഹം കേരളത്തിലെ ജനങ്ങൾക്കൊപ്പം നിൽക്കുകയാണ് വേണ്ടത്. വികസന കാര്യത്തെകുറിച്ച് കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി ഇത് വരെ സംസാരിക്കുന്നത് കേട്ടിട്ടില്ല എന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

വി മുരളീധരനെതിരെ വിമർശനവുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും രം​ഗത്തെത്തിയിരുന്നു. വി മുരളീധരൻ സംസ്ഥാന സർക്കാർ വാഹനവും പോലീസ് സംവിധാനവും ഉപയോഗിച്ച് ബി ജെ പിയുടെ സമരം നടത്താൻ പോകുന്നു. ഇത് വളരെ മോശം കാര്യമാണ് എന്നും ശിവൻകുട്ടി അഭിപ്രായപ്പെട്ടു. കേന്ദ്ര മന്ത്രി എന്ന നിലയിൽ ഒരു മൊട്ടുസൂചിയുടെ പ്രയോജനം പോലും കേരളത്തിന് വേണ്ടി വി മുരളീധരൻ ചെയ്യുന്നില്ലെന്നും വി ശിവൻകുട്ടി അഭിപ്രായപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...