ജനങ്ങൾ ആഗ്രഹിക്കുന്നത് എൽഡിഎഫ് ഭരണമെന്ന് മുഹമ്മദ് റിയാസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ ഇടതുമുന്നണിയുടെ വിജയത്തിലും ഭരണത്തുടർച്ചയിലും ഉറച്ച ആത്മവിശ്വാസം പ്രകടിപ്പിച്ച് മന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി.എ. മുഹമ്മദ് റിയാസ്. കേരളത്തിൽ ഭരണത്തുടർച്ച ഉണ്ടാകുമെന്ന് ഉറപ്പാണെന്നും എൽ.ഡി.എഫ് തന്നെ അധികാരത്തിൽ വരണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണവിരുദ്ധ വികാരമില്ല നാട്ടിൽ ഭരണവിരുദ്ധ വികാരം ശക്തമാണെന്ന പ്രചാരണം വോട്ടായി മാറില്ലെന്ന് റിയാസ് പറഞ്ഞു. എല്ലാ ജനവിഭാഗങ്ങളും സർക്കാരിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തിയിട്ടുണ്ടെന്നും അത് ഇടതുപക്ഷത്തിന് അനുകൂലമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എക്സിറ്റ് പോളുകളിൽ പോലും ഭരണവിരുദ്ധ വികാരം പ്രകടമല്ലെന്നും സ്ഥാനാർത്ഥികളുടെയും എം.എൽ.എമാരുടെയും മികച്ച പ്രവർത്തനം ഓരോ മണ്ഡലത്തിലും നാല് മുതൽ അഞ്ച് ശതമാനം വരെ അധിക വോട്ടുകൾ നേടിക്കൊടുക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. തന്റെ മണ്ഡലമായ ബേപ്പൂരിൽ എല്ലാ വിഭാഗം ജനങ്ങളും എൽ.ഡി.എഫിനൊപ്പമാണ് നിന്നതെന്നും 2021-ലെ റെക്കോർഡ് ഭൂരിപക്ഷം (82,000-ൽ അധികം വോട്ടുകൾ) മറികടന്ന് മികച്ച വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. എതിർ സ്ഥാനാർത്ഥികളുടെ വ്യക്തിപരമായ വെല്ലുവിളികളോടും അധിക്ഷേപങ്ങളോടും പ്രതികരിക്കാനില്ലെന്നും അത്തരം കാര്യങ്ങൾ ജനാധിപത്യത്തിൽ ജനങ്ങൾ വിലയിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജില്ല വനിത-ശിശു വികസന വകുപ്പ് വിഭവസമാഹരണം സംഘടിപ്പിച്ചു

0
പത്തനംതിട്ട : മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി ജില്ല വനിത-ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍...

അർജന്റീന ഫുട്‌ബോൾ ടീമിന്റെ മത്സരം സംഘടിപ്പിക്കാൻ ശ്രമിച്ചത്‌ സർക്കാർ തലത്തിലുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ചാണെന്ന്‌...

0
തിരുവനന്തപുരം: 2022 ലോകകപ്പ്‌ ജേതാക്കളായ അർജന്റീന ഫുട്‌ബോൾ ടീമിന്റെ മത്സരം സംഘടിപ്പിക്കാൻ...

രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ്

0
ദില്ലി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കെ...

പത്തനംതിട്ടയില്‍ മാത്രം ഹോട്ടലുകളില്‍ പരിശോധനയില്ല : നട്ടെല്ല് വളഞ്ഞ് പത്തനംതിട്ട നഗരസഭ

0
പത്തനംതിട്ട : അടൂരിലെ ഹോട്ടലുകളിലും റസ്റ്റോറന്റ്കളിലും പരിശോധന നടത്തി പഴകിയതും ഭക്ഷണയോഗ്യമല്ലാത്തതുമായ ആഹാരങ്ങള്‍...