മോഹനന്റെ കണ്ണുകൾ ഇനിയും രണ്ട് പേർക്ക് വെളിച്ചമേകും

For full experience, Download our mobile application:
Get it on Google Play

റാന്നി: കാഴ്ച നേത്രദാന സേനയിലൂടെ റാന്നി ഒഴുവൻപാറ കൈരളിയിൽ മോഹനന്റെ (72) കണ്ണുകൾ ഇനിയും രണ്ട് പേർക്ക് വെളിച്ചമേകും. ഇന്നു രാവിലെയാണ് ഹൃദയാഘാത്തെ തുടർന്ന് മോഹനൻ മരണപ്പെട്ടത്. മരണശേഷം കണ്ണുകൾ ദാനമായി നൽകുന്നതിന് കാഴ്ച നേത്രദാന സേനയിലൂടെ മോഹനൻ നേരത്തെ സമ്മതപത്രം നൽകിയിരുന്നു. ഇതേ തുടർന്ന് കണ്ണുകൾ ദാനമായി നൽകുവാനുള്ള സന്നദ്ധത ബന്ധുക്കൾ കാഴ്ച നേത്രദാന സേന ജനറൽ സെക്രട്ടറി അഡ്വ. റോഷൻ റോയി മാത്യുവിനെ അറിയിക്കുകയായിരുന്നു. ഡോ. ലാൽ കൃഷ്ണ, ഡോ. എം.ഡി സിനി, ഒപ്തമോളജിസ്റ്റുമാരായ ജയലക്ഷ്മി, പ്രീജ പ്രസാദ്, സ്റ്റാഫ് നേഴ്സ് സുജ എസ്. തോമസ്, ജീവനക്കാരായ സി.എം സുധ, കെ.കെ ശാന്തി, ദിനേശൻ എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീമാണ് റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തി നടപടികൾ പൂർത്തിയാക്കിയത്.

ശേഖരിച്ച നേത്രപടലം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നേത്ര ബാങ്കിൽ എത്തിച്ചു. ഇവിടെ പേര് രജിസ്റ്റർ ചെയ്ത രണ്ട് അന്ധരായ ആളുകൾക്ക് ശസ്ത്രക്രിയയിലൂടെ കാഴ്ച നൽകും. കാഴ്ച നേത്രദാന സേനയിലൂടെ ഇതോടെ മുപ്പത് പേർക്ക് വെളിച്ചം പകർന്നു നൽകുവാൻ കഴിഞ്ഞു. സംസ്ഥാന ആരോഗ്യ വകുപ്പ്,
ജില്ലാ അന്ധതാ നിവാരണ സമതി എന്നിവയും ചേർന്നാണ് കാഴ്ചയുടെ പ്രവർത്തനം.
സംഘടനയിൽ അംഗങ്ങളായ 14 ആളുകൾ നേരത്തെ മരണപ്പെട്ടപ്പോൾ 28 പേർക്ക് കാഴ്ചയേകുവാൻ സാധിച്ചു. പ്രശസത ചലച്ചിത്ര സംവിധായകൻ ബ്ലസി ചെയർമാനായി പ്രവർത്തിക്കുന്ന സംഘടനയാണിത്.

സൗജന്യ നേത്ര ചികിത്സാ തിമിര ശസ്ത്രക്രിയ ക്യാമ്പുകൾ, ശബരിമല വനാന്തരങ്ങളിലെ ആദിവാസി കുടുംബങ്ങൾക്ക് ആവശ്യമായ വൈദ്യസഹായം നൽകുക, അവരുടെ വിദ്യാഭ്യാസ പരവും ജീവത നിലവാരവും മെച്ചപ്പെടുത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളും കാഴ്ച ഏറ്റെടുത്തിട്ടുണ്ട്. മോഹനൻ എസ്. എൻ.ഡി.പി യോഗം റാന്നി യൂണിയൻ മുൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗമായിരുന്നു. എസ്. എൻ.ഡി.പി വനിത യൂണിയൻ മുൻ ചെയർപേഴ്സണും കാഴ്ച നേത്ര ദാന സേന വൈസ് ചെയർമാൻ ഷേർളി മോഹനാണ് മരണപ്പെട്ട മോഹനൻ്റ ഭാര്യ. മക്കൾ: വിമൽ,
അമൽ, മരുമകൾ: ടീന

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ലീനറുമായുള്ള തർക്കത്തെ തുടർന്ന് സ്വകാര്യ ബസ് നടുറോഡിൽ നിർത്തി ഡ്രൈവർ ഇറങ്ങിപ്പോയി

0
കൊച്ചി: ക്ലീനറുമായുള്ള തർക്കത്തെ തുടർന്ന് സ്വകാര്യ ബസ് നടുറോഡിൽ നിർത്തി ഡ്രൈവർ...

തമിഴ്നാട് നിയമസഭയിലെ മുഖ്യമന്ത്രി സി ജോസഫ് വിജയുടെ പരാമർശത്തെ ചൊല്ലി ഡിഎംകെ പ്രതിഷേധം

0
ചെന്നൈ : മുഖ്യമന്ത്രി സി ജോസഫ് വിജയുടെ പരാമർശത്തെ ചൊല്ലി തമിഴ്നാട്...

ഇടുക്കി ശാന്തൻപാറയിൽ വനംവകുപ്പ് പിടിച്ച മണ്ണുമാന്തി യന്ത്രങ്ങൾ കടത്തിക്കൊണ്ടു പോയി

0
ഇടുക്കി: ഇടുക്കി ശാന്തൻപാറയിൽ വനംവകുപ്പ് പിടിച്ച മണ്ണുമാന്തി യന്ത്രങ്ങൾ കടത്തിക്കൊണ്ടു പോയി....

തൊടുപുഴയിൽ കെട്ടിടം തകർന്ന് തൊഴിലാളികൾ മരിച്ച സംഭവം ; നഗരസഭയുടെ വാദം തള്ളി കോതമംഗലം...

0
ഇടുക്കി: തൊടുപുഴയിൽ കെട്ടിടം തകർന്ന് തൊഴിലാളികൾ മരിച്ച സംഭവത്തിൽ സുരക്ഷാക്രമീകരണങ്ങൾ പാലിച്ചില്ലെന്ന...