ഒരേ ഒരു കാര്യത്തിലാണ് എനിക്ക് മമ്മൂട്ടിയോട് അസൂയ തോന്നുന്നത് ; മനസ് തുറന്ന് മോഹൻലാൽ

For full experience, Download our mobile application:
Get it on Google Play

പ്രായം കൂടുംതോറും വർധിക്കുന്ന മമ്മൂട്ടിയുടെ ശരീര സൗന്ദര്യം പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് വഴി തെളിക്കാറുണ്ട്. നടന്‍ മമ്മൂട്ടി സിനിമ ജീവിതത്തില്‍ അരനൂറ്റാണ്ട് പിന്നിടുമ്പോള്‍  നടന്‍ മോഹന്‍ലാലും മമ്മൂട്ടി സ്വന്തം ശരീരത്തെ കാത്തു സൂക്ഷിക്കുന്നതില്‍ കാണിക്കുന്ന ആത്മാര്‍ത്ഥതയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്. ഗായകന് തന്റെ ശബ്ദം എത്ര പ്രധാനമാണോ അത്രയും പ്രധാനമാണ് ഒരു നടന് സ്വന്തം ശരീരം അത് കാത്തുസൂക്ഷിക്കുന്നതാണ് ഏറ്റവും വലിയ ധര്‍മ്മമെന്നും താരം കൂട്ടിച്ചേർത്തു.

പടയോട്ടം എന്ന സിനിമയുടെ സമയത്ത് കണ്ട മമ്മൂട്ടിയും ഇപ്പോള്‍ ഉള്ള മമ്മൂട്ടിയും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല അതിന് കാരണം ശരീരിക മാറ്റങ്ങൾ അല്ലാതെ സംസാര രീതി, സമീപനങ്ങള്‍ എന്നിവയില്‍ മമ്മൂട്ടിക്ക് ഒരു മാറ്റവും വന്നിട്ടില്ലെന്നും  അദ്ദേഹം പറയുന്നു. ചിട്ടയോടെ ഇക്കാര്യം വര്‍ഷങ്ങളായി പാലിക്കുന്ന ഒരേ ഒരാളെ ഞാന്‍ കണ്ടിട്ടുള്ളു. അത് മമ്മൂട്ടിയാണ്. ഇക്കാര്യത്തിലാണ് എനിക്ക് മമ്മൂട്ടിയോട് ഏറ്റവും അധികം അസൂയ ഉള്ളതും. ആയുര്‍വേദ ചികിത്സ മമ്മൂട്ടിയില്‍ നിന്നാണ് പഠിക്കേണ്ടത്. ആത്മനിയന്ത്രണം മമ്മൂട്ടിയില്‍ നിന്ന് പഠിക്കേണ്ട ഒന്നാണ്. നിരവധി തവണ ഞങ്ങള്‍ ഒരുമിച്ച്‌ ഭക്ഷണം കഴിച്ചിട്ടുണ്ട്. തനിക്ക് ആവശ്യമുള്ള അളവ് കഴിഞ്ഞാല്‍ പിന്നെ ഒരു തരി പോലും മമ്മൂട്ടി ഭക്ഷണം കഴിക്കില്ല. അവര്‍ എത്ര പ്രിയപ്പെട്ടവരാണെങ്കിലും എത്ര നിര്‍ബന്ധിച്ചാലും അങ്ങനെ തന്നെയാണ്.’ മോഹൻലാൽ വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്തെ പ്രധാനപ്പെട്ട വികസന പദ്ധതിക്ക് കെ. കരുണാകരന്റെ പേര് നൽകണം: അഡ്വ. വെട്ടൂർ ജ്യോതിപ്രസാദ്

0
പത്തനംതിട്ട: സംസ്ഥാനത്ത് നടപ്പിലാക്കുന്ന പ്രധാനപ്പെട്ട ഏതെങ്കിലും വികസന പദ്ധതിക്ക് മുൻ മുഖ്യമന്ത്രി...

കോന്നി–അച്ചൻകോവിൽ–തെങ്കാശി–രാജപാളയം വനപാത യാഥാർത്ഥ്യമാക്കണം : അടൂര്‍  എം.എൽ.എ  അഡ്വ സി.വി. ശാന്തകുമാർ

0
കോന്നി: കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്–അച്ചൻകോവിൽ വഴി തെങ്കാശി–രാജപാളയം വനപാത...

വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ യുഡിഎഫ് കൂട്ടുനില്‍ക്കുന്നു : ലിസിദിവാന്‍

0
റാന്നി: രാജ്യത്തിന്റെ മതേതര വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കാനും വർഗീയ അജണ്ടകൾ അടിച്ചേൽപ്പിക്കാനുമുള്ള...

ഇടുക്കിയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി

0
ഇടുക്കി: ശാന്തൻപാറയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി. ഈശ്വരൻ...