ആനക്കൊമ്പ് കേസില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തി മോഹന്‍ലാല്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ആനക്കൊമ്പ് കേസില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തി മോഹന്‍ലാല്‍. കൈവശമുള്ള ആനക്കൊമ്പിന്റെയും ആനക്കൊമ്പ് കൊണ്ട് തീര്‍ത്ത കരകൗശല വസ്തുക്കളുടെയും കണക്ക് കൈമാറി. മലയാറ്റൂര്‍ ഡിഎഫ്ഒയ്ക്കാണ് കണക്ക് കൈമാറിയത്. ഹൈക്കോടതി നിര്‍ദേശപ്രകാരമായിരുന്നു നടപടി. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം വന്യജീവികളുമായി ബന്ധപ്പെട്ട വസ്തുക്കള്‍ ഏതെങ്കിലും കൈവശം വച്ചിരിക്കുന്നവര്‍ നിയമനടപടി നേരിടുന്നുണ്ടെങ്കില്‍ അവര്‍ക്ക് ഇതുമായി ബന്ധപ്പെട്ട കണക്ക് വൈല്‍ഡ്‌ലൈഫ് വാര്‍ഡന് സമര്‍പ്പിച്ച് കേസില്‍ നിന്ന് വിടുതല്‍ സ്വീകരിക്കാം എന്ന നിര്‍ദേശമായിരുന്നു ഹൈക്കോടതിയുടേത്. ഇതിന്റെ ഭാഗമായാണ് നടപടി. മോഹന്‍ലാലിന്റെ കൈവശമുള്ള രണ്ട് ആനക്കൊമ്പുകളുടെയും 12 കരകൗശല വസ്തുക്കളുടേയും കണക്കാണ് മലയാറ്റൂര്‍ ഡിഎഫ്ഒ മുന്‍പാകെ സമര്‍പ്പിച്ചിട്ടുള്ളത്. ഡിഎഫ്ഒ തുടര്‍നടപടികള്‍ സ്വീകരിക്കും. അതോടുകൂടി ഈ കേസുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമനടപടികളില്‍ നിന്ന് മോഹന്‍ലാലിന് മോചനം നേടാം.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാലാ യുഡിഎഫില്‍ പൊട്ടിത്തെറി ; സ്വതന്ത്ര കൂട്ടായ്മയുമായി യോജിച്ചു പോകാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍

0
കോട്ടയം: പാലാ യുഡിഎഫില്‍ പൊട്ടിത്തെറി. നഗരസഭാ ഭരണസമിതിക്ക് നല്‍കുന്ന പിന്തുണ കോണ്‍ഗ്രസ്...

കഴിഞ്ഞ 10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

0
തിരുവനന്തപുരം: കഴിഞ്ഞ 10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനം....

ഐക്യ ക്രിസ്തീയ പ്രാർത്ഥനാ യോഗം നടത്തി

0
റാന്നി : കേരള കൗൺസിൽ ഓഫ് ചർച്ചസ് വെച്ചൂച്ചിറ മേഖല...

മോശം കാലാവസ്ഥയെ തുടർന്ന് ഡൽഹിയിൽ ലാൻഡ് ചെയ്യേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

0
ഡൽഹി: മോശം കാലാവസ്ഥയെ തുടർന്ന് ഡൽഹിയിൽ ലാൻഡ് ചെയ്യേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു....