നടി അന്‍സിബയുടെ പരാതിയില്‍ അമ്മ മുന്‍ വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയക്കെതിരെ കേസ് എടുക്കാന്‍ കോടതി നിര്‍ദേശം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നടി അന്‍സിബയുടെ പരാതിയില്‍ അമ്മ മുന്‍ വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയക്കെതിരെ കേസ് എടുക്കാന്‍ കോടതി നിര്‍ദേശം. ലക്ഷ്മിപ്രിയയുടെ ഭര്‍ത്താവ് ജയേഷ്, വനിതാ എസ്.ഐ രേഷ്മ എന്നിവര്‍ക്കെതിരെയും കേസെടുക്കാന്‍ തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതിയുടേതാണ് നിര്‍ദേശം. വ്യാജ പരാതിയുടെ മറവില്‍ മാനസികമായി പീഡിപ്പിച്ചെന്നാണ് അന്‍സിബയുടെ പരാതി. തൃക്കാക്കര എസിപി കഴമ്പില്ലെന്ന് പറഞ്ഞ പരാതിയിലാണ് കോടതി കേസ് എടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയത്. പോലീസ് സ്റ്റേഷനില്‍ തന്നെ നിയമവിരുദ്ധമായി തടഞ്ഞുവെക്കുകയും ഔദ്യോഗിക രേഖകളില്‍ തിരുത്തല്‍ വരുത്തുകയും ചെയ്തു എന്ന് ചൂണ്ടിക്കാട്ടിയാണ് അന്‍സിബ കോടതിയെ സമീപിച്ചത്.

ഇന്നലെ അന്‍സിബയുടെ മൊഴി എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കോടതി കേസ് എടുക്കാന്‍ നിര്‍ദേശിച്ചത്. ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാകുന്ന മുറയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്യും. നേരത്തെ അന്‍സിബ ടിനി ടോമിനെതിരെ നല്‍കിയ പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം കേസ് എടുത്തിരുന്നു. ലക്ഷ്മി പ്രിയക്കും, ശ്വേതമേനോന്നുമേതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു സ്വകാര്യ അന്യായം കൂടി അന്‍സിബ എറണാകുളം ജൂഡിഷ്യല്‍ മജിസ്ട്രെറ്റ് കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോതമംഗലത്ത് മുള്ളന്‍പന്നിയുടെ മാംസം വില്‍ക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍

0
എറണാകുളം: കോതമംഗലത്ത് മുള്ളന്‍പന്നിയുടെ മാംസം വില്‍ക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍. ഇഞ്ചത്തൊട്ടി...

ആനക്കൊമ്പ് കേസില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തി മോഹന്‍ലാല്‍

0
കൊച്ചി: ആനക്കൊമ്പ് കേസില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തി മോഹന്‍ലാല്‍. കൈവശമുള്ള ആനക്കൊമ്പിന്റെയും ആനക്കൊമ്പ്...

പാലാ യുഡിഎഫില്‍ പൊട്ടിത്തെറി ; സ്വതന്ത്ര കൂട്ടായ്മയുമായി യോജിച്ചു പോകാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍

0
കോട്ടയം: പാലാ യുഡിഎഫില്‍ പൊട്ടിത്തെറി. നഗരസഭാ ഭരണസമിതിക്ക് നല്‍കുന്ന പിന്തുണ കോണ്‍ഗ്രസ്...