Friday, December 27, 2024 8:28 pm

മോഹന്‍ലാല്‍ തിരിതെളിച്ചു ; മലയാളത്തിന്‍റെ വമ്പന്‍സിനിമയ്ക്ക് ശ്രീലങ്കയില്‍ തുടക്കം

For full experience, Download our mobile application:
Get it on Google Play

മലയാളസിനിമയില്‍ പുതുചരിത്രമെഴുതിക്കൊണ്ട് മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന് ശ്രീലങ്കയില്‍ തുടക്കം. മമ്മൂട്ടിയും മോഹന്‍ലാലും കാല്‍നൂറ്റാണ്ടിന് ശേഷം ഒരുമിക്കുന്ന ഈ വമ്പന്‍സിനിമയിലെ കണ്ണഞ്ചിപ്പിക്കുന്ന താരനിരയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോബോബന്‍, നയന്‍താര തുടങ്ങിയവരുമുണ്ട്. മോഹന്‍ലാലാണ് ഭദ്രദീപം കൊളുത്തിയത്. കോ പ്രൊഡ്യൂസർമാരായ സുഭാഷ് മാനുവല്‍ സ്വിച്ച് ഓണും സി.ആര്‍.സലിം ആദ്യ ക്ലാപ്പും നിര്‍വഹിച്ചു. രാജേഷ് കൃഷ്ണ,സലിം ഷാര്‍ജ,അനുര മത്തായി, തേജസ് തമ്പി എന്നിവരും തിരി തെളിയിച്ചു. മോഹന്‍ലാല്‍ നേരത്തെതന്നെ ശ്രീലങ്കയിലെത്തിയിരുന്നു. കഴിഞ്ഞദിവസം മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും വന്നതോടെ മലയാളസിനിമ കാത്തിരിക്കുന്ന വമ്പന്‍ പ്രോജക്ടിന് തുടക്കമായി.

ആൻ്റോ ജോസഫ് ഫിലിം കമ്പനിക്കായി ആന്റോ ജോസഫ് പ്രൊഡ്യൂസറും അൽ താരി മൂവിസിനായി സി.ആര്‍.സലിം, ബ്ലൂടൈഗേഴ്സ് ലണ്ടനായി സുഭാഷ് മാനുവല്‍ എന്നിവര്‍ കോ പ്രൊഡ്യൂസർമാരുമായ ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്റേതാണ്. രാജേഷ് കൃഷ്ണയും സി.വി.സാരഥയുമാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. രണ്‍ജി പണിക്കര്‍, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, രേവതി, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ് തുടങ്ങിയവര്‍ക്കൊപ്പം മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും അണിനിരക്കുന്നു. ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫര്‍ മനുഷ് നന്ദനാണ് ഛായാഗ്രഹണം.
പ്രൊഡക്ഷന്‍ ഡിസൈനര്‍ : ജോസഫ് നെല്ലിക്കല്‍, മേക്കപ്പ് : രഞ്ജിത് അമ്പാടി, കോസ്റ്റ്യൂം : ധന്യ ബാലകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ഡിക്‌സണ്‍ പൊടുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ : ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍ : ഫാന്റം പ്രവീണ്‍. ശ്രീലങ്കയ്ക്ക് പുറമേ ലണ്ടന്‍, അബുദാബി, അസര്‍ബെയ്ജാന്‍, തായ്‌ലന്‍ഡ്, വിശാഖപട്ടണം, ഹൈദരാബാദ്, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലായി 150 ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാകുക. ആന്‍ മെഗാ മീഡിയ പ്രദര്‍ശനത്തിനെത്തിക്കും.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സ്‌കൂള്‍ ആരോഗ്യ പരിശോധനയിലൂടെ 14 കാരിയ്ക്ക് പുതുജീവിതം ; കുട്ടിയുമായി സന്തോഷം പങ്കുവച്ച് മന്ത്രി...

0
സാക്രല്‍ എജെനെസിസ് (Sacral Agenesis) കാരണം അറിയാതെ മലവും മൂത്രവും പോകുന്നതുമൂലം...

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 412 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു

0
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 412 ലോട്ടറി ഫലം...

ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ നിന്ന് വിധവാപെന്‍ഷന്‍/ അവിവാഹിത പെന്‍ഷന്‍ കൈപ്പറ്റുന്നവർ സാക്ഷ്യപത്രം ഹാജരാക്കണം

0
പത്തനംതിട്ട : ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ നിന്ന് വിധവാപെന്‍ഷന്‍/ അവിവാഹിത പെന്‍ഷന്‍ കൈപ്പറ്റുന്ന...

പോക്സോ കേസിൽ പ്രതിക്ക് തടവും പിഴയും

0
പാ​ല​ക്കാ​ട്: ബാ​ലി​ക​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​ക്ക് മൂ​ന്നു​വ​ർ​ഷ​വും ഒ​രു മാ​സ​വും...