എല്ലാവര്‍ക്കും അഭിമാനിക്കാന്‍ ഉതകുന്ന നേട്ടമാണ് രാജ്യത്തിനായി ശ്രീജേഷ് സ്വന്തമാക്കിയത് ; അഭിനന്ദനം അറിയിച്ച്‌ മോഹൽലാൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവ് ഇന്ത്യന്‍ ഹോക്കി ടീം അംഗം പി.ആര്‍ ശ്രീജേഷിനെ ഫോണില്‍ വിളിച്ച്‌ അഭിനന്ദനം അറിയിച്ച്‌ നടന്‍ മോഹന്‍ലാല്‍. എല്ലാവര്‍ക്കും അഭിമാനിക്കാന്‍ ഉതകുന്ന നേട്ടമാണ് രാജ്യത്തിനായി ശ്രീജേഷ് സ്വന്തമാക്കിയതെന്നും, നേരത്തേ വിളിക്കാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. നിലവില്‍ ഷൂട്ടിംഗിന്റെ ഭാഗമായി ഹൈദരാബാദിലാണെന്നും നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ കാണാമെന്നും മോഹന്‍ലാല്‍ ശ്രീജേഷിനോട് പറഞ്ഞു.

നടന്‍ മമ്മൂട്ടി ഇന്ന് ശ്രീജേഷിനെ വീട്ടില്‍ ചെന്ന് കണ്ട് അഭിനന്ദനം അറിയിച്ചിരുന്നു. നിര്‍മ്മാതാവ് ആന്റോ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ എന്നിവരും മമ്മുട്ടിക്കൊപ്പം ഉണ്ടായിരുന്നു. ശ്രീജേഷിന് രണ്ട് കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. വിദ്യാഭ്യാസ വകുപ്പില്‍ ജോയന്റ് ഡയറക്ടറായി സ്ഥാനക്കയറ്റം നല്‍കാനും തീരുമാനമായിട്ടുണ്ട്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറാണ് ശ്രീജേഷ്.

ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ പുരുഷഹോക്കി ടീമിലെ ഗോള്‍കീപ്പര്‍ ആയിരുന്നു ശ്രീജേഷ്. ടോക്കിയോയിലെ പല മത്സരങ്ങളിലും മിന്നും സേവുകളുമായി ടീമിന്റെ രക്ഷക്കെത്തി. ടോക്കിയോയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് കേരളത്തിലെത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളം മുതല്‍ സ്വന്തം നാടായ കിഴക്കമ്പലം വരെ ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അസമിൽ പ്രളയക്കെടുതി രൂക്ഷം : 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത ; മരണസംഖ്യ...

0
മുംബൈ : രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്...

അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു ; ഇടുക്കിയിൽ മഴക്ക് നേരിയ ശമനം

0
ഇടുക്കി: കഴിഞ്ഞ രാത്രിയിലും ഇന്ന് പുലർച്ചെയും മഴ മാറിനിൽക്കുന്നുണ്ടെങ്കിലും അണക്കെട്ടുകളിൽ ജലനിരപ്പ്...

ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസ് : രണ്ടുപേർക്ക് 58 വർഷം തടവും 3.75 ലക്ഷം പിഴയും

0
മൂവാറ്റുപുഴ : ആറുവയസ്സുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ രണ്ട് യുവാക്കൾക്ക്...

പ്രതിപക്ഷ പ്രതിഷേധത്തിനിടെ എം.എസ്.എം.ഇ. ബിൽ പാസാക്കി രാജ്യസഭ

0
ന്യൂഡൽഹി : സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എം.എസ്.എം.ഇ.) നേരിടുന്ന കുടിശ്ശിക...