ചിത്രീകരണത്തിനിടെ വീണ് പരിക്കേറ്റ നടന്‍ പ്രകാശ് രാജിന്റെ ശസ്ത്രക്രിയ വിജയകരം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : സിനിമാ ചിത്രീകരണത്തിനിടെ വീണ് പരിക്കേറ്റ നടന്‍ പ്രകാശ് രാജിന്റെ ശസ്ത്രക്രിയ വിജയകരം. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം പങ്കുവച്ചത്. ആശുപത്രി ബെഡ്ഡില്‍ നിന്നുള്ള ചിത്രമടക്കം പങ്കുവച്ചാണ് താരത്തിന്റെ പോസ്റ്റ്. ചെകുത്താന്‍ തിരികെ വന്നിരിക്കുന്നു എന്ന് കുറിച്ചു കൊണ്ടാണ് പ്രകാശ് രാജിന്റെ ട്വീറ്റ്.

‘ചെകുത്താന്‍ തിരികെ വന്നിരിക്കുന്നു. ശസ്ത്രക്രിയ വിജയകരം. നന്ദി ഡോ.ഗുരുവറെഡ്ഡി. എല്ലാവരുടെയും പ്രാര്‍ത്ഥനയ്ക്കും സ്‌നേഹത്തിനും നന്ദി. ഉടനെ തിരികെ എത്തുന്നതായിരിക്കും’ എന്ന് പ്രകാശ് രാജ് ട്വീറ്ററില്‍ കുറിച്ചു. ധനുഷ് നായകനാവുന്ന ‘തിരുചിട്രംബലം’ എന്ന സിനിമയുടെ ചിത്രീകരണനിടെയാണ് പ്രകാശ് രാജിന് പരുക്ക് പറ്റിയത് എന്നാണ് റിപ്പോര്‍ട്ട്. ചെന്നൈയില്‍ ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. വീഴ്ചയില്‍ കൈയ്ക്ക് ഫ്രാക്ചര്‍ സംഭവിക്കുകയായിരുന്നു.

അപകടം സംഭവിച്ചതും ശസ്ത്രക്രിയക്കായി ഹൈദരാബാദിലേക്ക് പോവുകയാണ് എന്ന വിവരം താരം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. അടുത്തിടെ പുറത്തിറങ്ങിയ തമിഴ് ആന്തോളജി ചിത്രമായ നവരസയിലാണ് പ്രകാശ് രാജ് അവസാനമായി വേഷമിട്ടത്. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത ‘എതിരി’ യിലാണ് താരം വേഷമിട്ടത്. പൊന്നിയിന്‍ സെല്‍വന്‍, കെജിഎഫ് 2, പുഷ്പ, അണ്ണാത്തെ തുടങ്ങിയ ചിത്രങ്ങളാണ് പ്രകാശ് രാജിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാറശാല മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം ; വയോധികൻ പിടിയിൽ

0
തിരുവനന്തപുരം: പാറശാല - പരശുവയ്ക്കല്‍ മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം. ക്ഷേത്രമതില്‍...

വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് 24 മണിക്കൂർ താൽക്കാലിക വിലക്ക് ; നടപടിയ്ക്കെതിരെ വ്യാപക വിമർശനം

0
ഇന്ത്യയിലേതുൾപ്പെടെയുള്ള നിരവധി വാട്സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ മുന്നറിയിപ്പൊന്നുമില്ലാതെ 24 മണിക്കൂർ നേരത്തേക്ക്...

ഗുരുതര ആരോപണവുമായി ഇൻഫ്ലുവൻസർ ; അഭിജീത് ദീപ്കെയ്ക്കെതിരെ ഡൽഹി പോലീസിൽ പരാതി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്കും...

കോട്ടയത്ത് വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത് പിടിക്കാൻ വെള്ളത്തിലിറങ്ങിയ യുവാവിനെ കാണാതായി

0
കോട്ടയം: ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത്...